കേരളം നിക്ഷേപ സൗഹാര്‍ദമാകാന്‍ ചുവപ്പുനാട തടസ്സമോ?; ട്വന്റിഫോര്‍ ക്യംമ്പയിന്‍

തന്റെ സുദീര്‍ഘ സ്വപ്‌നമായ ദാക്ഷായണി ബിസ്‌ക്കറ്റ് ഫാക്ടറി ആരംഭിക്കാന്‍ നെട്ടോട്ടമോടുന്ന മിഥുനത്തിലെ സേതുമാധനെ ആരും മറക്കാന്‍ വഴിയില്ല… അഴിമതിയും കൈക്കൂലിയും അരങ്ങുവാഴുന്ന ഉദ്യോഗസ്ഥവൃന്ദങ്ങളില്‍ നിന്നും ഫാക്ടറിക്കുള്ള അനുമതി നേടിയെടുക്കാന്‍ വിയര്‍ക്കുന്ന സേതുമാധവനു കൂനിന്മേല്‍ കുരുവെന്നപോലെ വന്നു ചേരുന്ന പ്രതിബന്ധങ്ങള്‍ ഓരോന്നായി ചിത്രത്തില്‍ നര്‍മ്മത്തിന്റെ പിന്‍തുണയോടെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രം നമ്മള്‍ ആവോളം ആസ്വദിക്കുകയും ചെയ്തു.
മലയാളി ആണോ… ഒരിക്കലെങ്കിലും ഇത്തരം ദൗര്‍ഭാഗ്യകരമായ അവസ്ഥയിലൂടെ കടന്നു പോകാത്തവര്‍ കുറവായിരിക്കും. മിഥുനത്തിനു മുന്‍പും പിന്‍പും വെള്ളിത്തിരയില്‍ ഇത്തരം അഴിമതിയുടെ നേര്‍രേഖകള്‍ മലയാളി പ്രേഷകര്‍ ആസ്വദിച്ചിട്ടുമുണ്ട്. കേവലം ആസ്വാദനം എന്നതിലുപരി, നമ്മള്‍ കടന്നു പോകുന്ന സമാനമായ അവസ്ഥയിലൂടെ ചിത്രത്തിലെ കഥാപാത്രവും കടന്നു പോകുമ്പോള്‍ ഉള്ള നേര്‍ കാഴ്ചയാണ് നമ്മുടെ കൈയ്യടികളിലൂടെ
തിയ്യേറ്ററില്‍ മുഴങ്ങി കേട്ടത്.
സിനിമ നില്‍ക്കട്ടെ… മേല്‍ മേല്‍പ്പറഞ്ഞ പോലെ ദൗര്‍ഭാഗ്യകരമായ അവസ്ഥ യഥാര്‍ഥ ജീവിതങ്ങളില്‍ ഇന്നും നടക്കുന്നുണ്ട്. വിവരാവകാശ നിയമം അതിന്റെ സാധ്യതകളും നമ്മുടെ മുന്നില്‍ നിലനില്‍ക്കുമ്പോഴും ചുവപ്പു നാടയുടെ കുരുക്ക് മുറുകി ജീവതം അവസാനിപ്പിച്ചവരും നമുക്ക് ചുറ്റുമുണ്ട്.
ഒരു ആയുസ്സിന്റെ അധ്യാനവും സ്വപ്‌നവുമായി ഒരു സംരഭകന്‍ ഇറങ്ങുമ്പോള്‍, ലാളിത്യം നിറഞ്ഞ കുത്തക മുതലാളി എന്ന ലേബല്‍ പതിപ്പിച്ച് സംഘടനാ തലത്തില്‍ അതിനെ ഉന്മൂലനം ചെയ്യുന്നത് മുന്നേറ്റത്തിന്റെ ഭാഗമാണെന്ന് കരുതുന്നവരുമുണ്ട്. ഇനി സര്‍ക്കാര്‍ ഓഫീസുകളിലെത്തിയാല്‍ സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന് മട്ടില്‍ പെരുമാറുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥരുമുണ്ട്. നിക്ഷേപ സാധ്യതയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന ഇത്തരം നയങ്ങള്‍, നിഷ്‌ക്രിയമായ സാമ്പത്തിക വ്യവസ്ഥയുടെ ബിംബമാണെന്ന കാര്യം പലപ്പോഴും ഉദ്യോഗസ്ഥ വൃന്ദങ്ങളും വിസ്മരിക്കുന്നു.
ഒന്നു പറയട്ടേ… ചുവപ്പുനാടയും… മുതലാളിത്ത്വത്തിന്റെ ഉന്മൂലനവും, സംരംഭകനെതിരെയുള്ള മുദ്രാവാക്യം വിളിയുമൊക്കെ പരോക്ഷമായി ബാധിക്കുന്നത് നമ്മുടെ സാമ്പത്തിക അടിത്തറയെയാണ്. വിദേശനിക്ഷേപമുള്‍പ്പെടെയുള്ളവയുടെ വിനിയോഗമാണ് നമ്മുടെ സാമ്പത്തിക അടിത്തറയുടെ നിലനില്‍പ്പും ഭാവിയുടെ കരുതലും… നിക്ഷേപ സാധ്യതയുള്ള അന്തരീക്ഷം ഒരുക്കുകഎന്നത് ബ്യൂറോക്രാറ്റുകള്‍ ഔദാര്യമായി കാണാതെ സാധ്യതകളെ നിക്ഷേപകര്‍ക്കു മുന്നില്‍ തുറന്നു കൊടുക്കുക… കേരളം നിക്ഷേപ സൗഹൃദമാകട്ടെ…
നിക്ഷേപ സൗഹൃദ കേരളത്തിനായി… ചുവപ്പു നാടയുടെ കുരുക്കുകള്‍ അഴിക്കാന്‍… ട്വന്റിഫോര്‍ ക്യംമ്പയിന്‍… നിങ്ങള്‍ക്കും അനുഭവം പങ്കുവെയ്ക്കാം…
വിശദ വിവരങ്ങള്‍ വാട്‌സ്ആപ്പില്‍ അയയ്ക്കാന്‍ -9207078633 എന്ന നമ്പറില്‍ ബന്ധപ്പെടാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here