Advertisement

യോഗ മതപരമായ ചടങ്ങല്ല; തെറ്റിദ്ധാരണ പരത്താൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

June 21, 2019
Google News 1 minute Read

യോഗ മതപരമായ ചടങ്ങല്ലെന്നും യോഗയെപ്പറ്റി തെറ്റിദ്ധാരണ പരത്താൻ ചിലർ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യോഗ ചെയ്യുന്നത് മതപരമായ ഒരു ചടങ്ങല്ല. ശരീരത്തിനും മനസ്സിനും ഒരു പോലെ വ്യായാമം നൽകാനും ജീവിത ശൈലീ രോഗങ്ങളെ തടഞ്ഞു നിർത്താനും യോഗ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് യോഗാ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് യോഗ വ്യാപിപ്പിക്കുന്നതിനുള്ള  നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

Read Also; ഇന്ന് അന്താരാഷ്ട്ര യോഗ ദിനം; യോഗയെ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

യോഗയെ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി റാഞ്ചിയിൽ യോഗാദിനാചരണം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. യോഗയെ നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് താൻ നടത്തിക്കൊണ്ടിരിക്കുന്നതെന്നും സാധാരണക്കാരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി യോഗയെ മാറ്റുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here