ഇന്ന് അന്താരാഷ്ട്ര യോഗ ദിനം; യോഗയെ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

യോഗയെ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റാഞ്ചിയിലെ പ്രഭാത് താരാ മൈതാനത്ത് സംഘടിപ്പിച്ച യോഗാ ദിനാചരണത്തിന്റെ ദേശീയോദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ആരോഗ്യത്തിനും സന്തോഷത്തിനും യോഗ സഹായിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

യോഗ ദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിലും പരിപാടികള്‍ സംഘടിപ്പിച്ചു. യോഗയെ പറ്റി ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യോഗ മതപരമായ കാര്യമല്ലെന്നും ജാതി മത ഭേദമന്യേ യോഗ ആര്‍ക്കും പരിശീലിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശരീരത്തിനും മനസ്സിനും ഒരു പോലെ വ്യായാമം നല്‍കാന്‍ യോഗയ്ക്കു സാധിക്കും. ജീവിത ശൈലി രോഗങ്ങളെ തടഞ്ഞു നിര്‍ത്താനും യോഗ സഹായിക്കും. തിരുവനന്തപുരത്ത് സംസ്ഥാന തല യോഗദിനാചരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top