Advertisement

490 കിലോമീറ്റർ വരെ റേഞ്ച്; വിപണി കൈയടക്കാൻ കിയ കാരൻസ് ക്ലാവിസ് EV ഈ മാസം വിപണിയിലെത്തും

5 hours ago
Google News 2 minutes Read

കിയ കാരൻസ് ക്ലാവിസ് EV ഈ മാസം വിപണിയിലെത്തും. അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച കാരന്‍സ് ക്ലാവിസ് എംപിവിയാണ് ഇലക്ട്രിക് മോഡലായി ഇന്ത്യൻ വിപണിയിലേക്ക് മാസ് എൻട്രി നടത്തുന്നത്. കിയയുടെ സിഗ്നേച്ചർ ഡിസൈനും സൗകര്യങ്ങളും നിലിനിർത്തിയാണ് കാരൻസ് ക്ലാവിസ് ഇവി എത്തുക. ജൂലൈ 15ന് വാഹനം ലോഞ്ച് ചെയ്യുന്നതോടെ വിലവിവരങ്ങൾ ഉൾപ്പെടെ അറിയാൻ കഴിയും. ബിവൈഡിയുടെ ഇമാക്‌സ് 7 ഇലക്ട്രിക് എപിവിയായിരിക്കും കാരന്‍സ് ക്ലാവിസ് ഇവിയുടെ മുഖ്യ എതിരാളി.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 490 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ വാദ്​ഗാനം. വാഹനത്തിന്റെ പൂർണ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം ക്ലാവിസ് ഇവി 51.4 കിലോവാട്ട്സ് ബാറ്ററി പാക്കുമായി വരുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എല്‍ഇഡി ഫോഗ്‌ലാമ്പ്, പൊസിഷന്‍ ലൈറ്റുകള്‍, ഹെഡ്‌ലാമ്പ് എന്നിവ റെഗുലര്‍ മോഡലിലേത് കടംകൊണ്ടതാണ്.

ഇന്‍ഫോടെയ്ന്‍മെന്റ്-ഇന്‍സ്ട്രുമെന്റ് ഇരട്ട സ്‌ക്രീന്‍ സംവിധാനത്തില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. വെഹിക്കിൾ-ടു-ലോഡ് (V2L) സാങ്കേതികവിദ്യ വാഹനത്തിലുണ്ടാകും. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഏഴ് സീറ്റർ ഇലക്ട്രിക് വാഹനമായി ക്ലാവിസ് ഇവി മാറും.

Story Highlights : Kia Carens Clavis EV to launch in India on 15 July

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here