Advertisement

സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍; സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുടക്കം

2 hours ago
Google News 2 minutes Read
veena

സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍. സെപ്റ്റംബര്‍ ഒന്ന് മുതലാണ് മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒ പി കൗണ്ടര്‍ ആരംഭിക്കുക. താലൂക്ക്, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ്, ജില്ലാ , ജനറല്‍ ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളിലാണ് പ്രത്യേക ഒപി കൗണ്ടര്‍ ആരംഭിക്കുക.

സംസ്ഥാനത്തെ മിക്കവാറും എല്ലാ പ്രധാന ആശുപത്രികളിലും ഏപ്രില്‍ മാസം മുതല്‍ ഓണ്‍ലൈന്‍ ഒപി രജിസ്ട്രേഷന്‍ ആരംഭിച്ചിരുന്നു. ആശുപത്രിയില്‍ എത്തിയതിന് ശേഷം ക്യൂ നില്‍ക്കാതെ അപ്പോയ്ന്റ്‌മെന്റ് എടുക്കുന്നതിന് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തു കൊണ്ടുള്ള സൗകര്യവും നടപ്പിലാക്കി തുടങ്ങി. ഇ ഹെല്‍ത്തിലൂടെയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സേവനം ഉപയോഗിക്കാന്‍ കഴിയാത്തവരില്‍ കൂടുതല്‍ മുതിര്‍ന്ന പൗരന്മാരാണ്. അത് കൊണ്ട് കൂടിയാണ് അവര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍ എല്ലാ പ്രധാന ആശുപത്രികളിലും സജ്ജമാക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കുറിപ്പ് ആരോഗ്യമന്ത്രി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം ( താലൂക്, താലൂക് ഹെഡ് ക്വാര്‍ട്ടേഴ്സ്, ജില്ലാ , ജനറല്‍ ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍ ) മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍.

സംസ്ഥാനത്തെ മിക്കവാറും എല്ലാ പ്രധാന ആശുപത്രികളിലും ഏപ്രില്‍ മാസം മുതല്‍ ഓണ്‍ലൈന്‍ ഒപി രജിസ്ട്രേഷന്‍ ആരംഭിച്ചിരുന്നു. ആശുപത്രിയില്‍ എത്തിയതിന് ശേഷം ക്യൂ നില്‍ക്കാതെ അപ്പോയ്ന്റ്‌മെന്റ് എടുക്കുന്നതിന് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തു കൊണ്ടുള്ള സൗകര്യവും നടപ്പിലാക്കി തുടങ്ങി. ഇ ഹെല്‍ത്തിലൂടെയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സേവനം ഉപയോഗിക്കാന്‍ കഴിയാത്തവരില്‍ കൂടുതല്‍ മുതിര്‍ന്ന പൗരന്മാരാണ്. അത് കൊണ്ട് കൂടിയാണ് അവര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍ എല്ലാ പ്രധാന ആശുപത്രികളിലും സജ്ജമാക്കുന്നത്.

Story Highlights : Special OPS counter for senior citizens in major government hospitals in the state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here