Advertisement

‘മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചു; സർക്കാരിനെ കുറ്റം പറയാൻ താല്പര്യമില്ല’; ഡോ.ഹാരിസ് ചിറയ്ക്കൽ

2 days ago
Google News 2 minutes Read

മോഴ്സിലോസ്കോപ്പ് കാണാതായി എന്നത് ആരോ​ഗ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ഡോ.ഹാരിസ് ചിറയ്ക്കൽ. താൻ ചട്ടലംഘനം നടത്തിയിട്ടുണ്ടെന്നും ‌സർക്കാർ ഉദ്യോഗസ്ഥർ തന്നെ മീഡിയ്ക്ക് മുന്നിൽ വിവരങ്ങൾ പങ്കു വെയ്ക്കുന്നത് ചട്ടലംഘനം ആണെന്നും ഡോ.ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാരിന് സമ്മർദ്ദം ഉണ്ടാക്കിയെന്നും അദേഹം പറഞ്ഞു.

മൊഴ്സിലോസ്കോപ് കണ്ടെത്തി ഇനി അതിൽ കൂടുതൽ അഭിപ്രായം ഇല്ല. ബില്ല്, ഡെലിവറി ചെല്ലാൻ ഇതിനെ കുറിച്ച് ഒന്നും അറിയില്ല. കുറച്ച് പേപ്പർ കൈയ്യിൽ കിട്ടും അത്രമാത്രം. എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്ന് ഡോ.ഹാരിസ് ചിറയ്ക്കൽ പറഞ്ഞു. മുറിയിൽ ഒരാൾ കയറി എന്ന ആരോപണത്തിലും ഹാരിസ് മറുപടി പറഞ്ഞു. അതിൽ ഒരു അസ്വാഭാവികതയുമില്ല. തൻ്റെ മുറിയിൽ എല്ലാവർക്കും കയറാമെന്ന് അദേഹം പറഞ്ഞു.

Read Also: ഡോ. ഹാരിസ് വിവാദം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ്; അന്വേഷണം തുടരേണ്ടതില്ലെന്ന് റിപ്പോർട്ട്

മോഴ്സിലോസ്കോപ്പിൻ്റെ ഒരു ഭാഗം കാണാൻ ഇല്ല എന്നായിരുന്നു എന്നോട് ചോദിച്ചതെന്ന് ഡോ.ഹാരിസ് ചിറയ്ക്കൽ പറഞ്ഞു. സംസ്ഥാന സർക്കാരിനെ കുറ്റം പറയാൻ താല്പര്യമില്ല. ഉപകരണങ്ങൾ എത്തിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. തനിക്കെതിരെ ആരോപണമുണ്ടെങ്കിൽ അന്വേഷിക്കട്ടെയെന്നും വിശ്വാസമുണ്ടെങ്കിൽ സംരക്ഷിക്കട്ടെയെന്നും ഡോ.ഹാരിസ് പറഞ്ഞു.

താൻ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന സമയം ആരോഗ്യ മന്ത്രി നേരിട്ട് എത്തി സമാധാനിപ്പിച്ചു. മറ്റു കാര്യങ്ങൾ സംസാരിച്ചില്ല. വിവാദങ്ങൾ നീട്ടി വലിച്ചു കൊണ്ടു പോകുന്നത് സംവിധാനത്തെ മുഴുവൻ സമ്മർദ്ദത്തിലാക്കും. ജനങ്ങൾക്കും ഭയമുണ്ടാകും. പരമാവധി പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് ആഗ്രഹമെന്ന് ‍ഡോ.ഹാരിസ് പറഞ്ഞു.

Story Highlights : Dr. Harris Chirakkal says someone misled the Health Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here