മണിപ്പൂരിൽ വൻ ആയുധവേട്ട; 203 തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തി

മണിപ്പൂരിൽ വൻ ആയുധവേട്ട. പൊലീസും അസം റൈഫിൾസും സൈന്യവും ചേർന്ന് നടത്തിയ പരിശോധനയിൽ 203 തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തി. ഇന്നലെയും ഇന്നുമായാണ് 4 മലയോര ജില്ലകളിൽ പരിശോധന നടത്തിയത്. പിടിച്ചെടുത്തവയിൽ എകെ സീരീസിലുള്ളതും, 21 ഇൻസാസ് റൈഫിളുകളും. പരിശോധനകൾ തുടരുമെന്ന് പോലീസ് അറിയിച്ചു.
തെങ്‌നൗപാൽ, കാങ്‌പോക്പി, ചന്ദേൽ, ചുരാചന്ദ്പൂർ ജില്ലകളിൽ മലനിരകളിൽ ആയുധങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ്, അസം റൈഫിൾസ്, കേന്ദ്ര അർദ്ധസൈനിക വിഭാഗങ്ങൾ എന്നിവരുടെ സംയുക്ത സംഘങ്ങൾ റെയ്ഡ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു. ഈ പ്രദേശങ്ങളിലെ മിക്ക ഗ്രാമങ്ങളിലും കുക്കി ഗോത്രക്കാർ കൂടുതലായി കഴിയുന്നവയാണ്.
21 ഇൻസാസ്, 11 എകെ സീരീസ് അസോൾട്ട് റൈഫിളുകൾ, 26 സെൽഫ് ലോഡിംഗ് റൈഫിളുകൾ (എസ്എൽആർ), രണ്ട് 51 എംഎം മോർട്ടാറുകൾ, മൂന്ന് എം79 ഗ്രനേഡ് ലോഞ്ചറുകൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളാണ് പിടിച്ചെടുത്തതെന്ന് ഡയറക്ടർ ജനറൽ ഓഫ് പോലീസിന്റെ ഓഫീസ് അറിയിച്ചു.
Story Highlights : Massive Illegal Arms Haul In Manipur’s Hill Areas After Intense Searches
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here