രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും . കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സിതാരാമന്‍ അധ്യക്ഷത വഹിക്കും.

ഇലക്ട്രോണിക് വാഹനങ്ങളുടെ നിരക്ക് 12 ല്‍ നിന്ന് 5 ശതമാനമാക്കുക, ആന്റി പ്രോഫിറ്ററി അതോറിറ്റിയുടെ കാലാവധി 2020 വരെ നീട്ടുക തുടങ്ങിയവയാണ് യോഗത്തിന്റെ പ്രധാന അജണ്ട. ലോട്ടറി നികുതി എകീകരണം പഠിക്കാന്‍ നിയോഗിച്ച എട്ടംഗ സമിതിയുടെ റിപ്പോര്‍ട്ടും കൗണ്‍സില്‍ പരിഗണിച്ചേക്കും. സംസ്ഥാന ലോട്ടറിക്കും സ്വകാര്യ ലോട്ടറിക്കും ഒരേ നികുതി ചുമത്താനുള്ള നിര്‍ദ്ദേശത്തെ കേരളം ശക്തമായി എതിര്‍ക്കുന്നുണ്ട്.

ജിഎസ്ടി കൗണ്‍സിലിന് മുന്നോടിയായി ധനമന്ത്രി നിര്‍മ്മലാ സിതാരാമന്റെ അധ്യക്ഷതയില്‍ പൊതു ബജറ്റ് സംബന്ധിച്ചും ചര്‍ച്ച നടക്കും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ബജറ്റിനുള്ള നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ സമര്‍പ്പിക്കും. സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ഇരു യോഗങ്ങളിലും പങ്കെടുക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top