Advertisement

സൗദി യാമ്പുവിലെ പെട്രോൾ സ്‌റ്റേഷനിൽ അഗ്നിബാധ; യുവാവിന്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

June 21, 2019
0 minutes Read

പെട്രോൾ സ്‌റ്റേഷനിൽ ഉണ്ടായ അഗ്‌നിബാധയെ ധീരമായി നേരിട്ട യുവാവ് വൻ ദുരന്തം ഒഴിവാക്കി. സൗദിയിലെ യാമ്പുവിലാണ് സംഭവം. നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറിയാണ് പെട്രോൾ സ്‌റ്റേഷനിൽ അഗ്‌നി പടർന്നത്.

നിയന്ത്രണം വിട്ട കാർ പെട്രോൾ ഡിസ്‌പെൻസർ മെഷീൻ ഇടിച്ചുതകർത്തു. ഇടിയുടെ ആഘാതത്തിൽ പെട്രാൾ പുറത്തേക്ക് ഒഴുകാൻ തുടങ്ങി. മാത്രമല്ല അഗ്‌നി ആളിപ്പടരുകയും ചെയ്തു. ഏത് സമയവും വൻ സ്‌ഫോടനത്തോടെ അഗ്‌നി വിഴുങ്ങാനുളള സാധ്യത. ഇത് മുന്നിൽ കണ്ടുകൊണ്ടുതന്നെ പെട്രോൾ പമ്പിലുണ്ടായിരുന്ന അഗ്‌നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കി.

അഗ്‌നി പടർന്നതോടെ പെട്രോൾ പമ്പിലുണ്ടായിരുന്ന തൊഴിലാളികൾ ഭയന്നോടി. എന്നാൽ പെട്രോൾ പമ്പിനോട് ചേർന്നുളള പഞ്ചർ വ ർക്‌ഷോപ്പിലുണ്ടായിരുന്ന സ്വദേശി യുവാവ് ഥാമിർ ഫായിസ് അൽ മർസൂഖ് അഗ്‌നി ശമന സിലണ്ടർ ഉപയോഗിച്ച് തീ അണക്കാൻ ശ്രമിച്ചു. ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും അടുത്ത സിലണ്ടറുമായി വീണ്ടും അഗ്‌നിയെ നേരിട്ടു. തീ നിയന്ത്രണ വിധേയമായതോടെ ഓടിമാറിയ തൊഴിലാളികളും യുവാവിനെ സഹായിക്കാനെത്തി.

അഗ്‌നിബാധയറിഞ്ഞെത്തിയ പൊലീസും അഗ്‌നിശമന സേനയും ഥാമിർ ഫായിസിനെ അനുമോദിച്ചു. അതുകൊണ്ടുതന്നെ യാമ്പുവിലെ താരമായി മാറിയിരിക്കുകയാണ് ഥാമിർ ഫായിസ് അൽ മർസൂഖി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top