സൈബർ ബുള്ളിയിംഗിനെതിരെ പ്രതിജ്ഞയെടുത്ത് മഞ്ഞപ്പട

താരങ്ങൾക്കെതിരെ നടക്കുന്ന സൈബർ ബുള്ളിയിംഗിനെതിരെ പ്രതിജ്ഞയെടുത്ത് മഞ്ഞപ്പട ആരാധകക്കൂട്ടം. ഇനി താരങ്ങളെ അസഭ്യം പറയില്ലെന്നും ആരോഗ്യകരമായ വിമർശനങ്ങൾ മാത്രമേ പറയൂ എന്നുമായിരുന്നു പ്രതിജ്ഞ. മഞ്ഞപ്പടയുടെ ഗ്ലോബൽ മീറ്റിൽ വെച്ചാണ് ഇവർ പ്രതിജ്ഞയെടുത്തത്.

കളിക്കാർക്കും കോച്ചിംഗ് സ്റ്റാഫുകൾക്കും സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വരുന്ന ആക്രമണങ്ങൾക്ക് എതിരെ പ്രവർത്തിക്കാനും ഇതിനായി #StopCyberAbuse എന്ന ക്യാമ്പയിൻ തുടങ്ങുന്നതിനുമാണ് മഞ്ഞപ്പട ഗ്ലോബൽ മീറ്റിൽ തീരുമാനിച്ചത്. ആരാധകർ ഇക്കാര്യത്തിൽ തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും മഞ്ഞപ്പട പ്രത്യാശ പ്രകടിപ്പിച്ചു.

നേരത്തെ താരങ്ങൾക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആരാധകർ നടത്തിയ സൈബർ ആക്രമണങ്ങൾ വലിയ ചർച്ചയായിരുന്നു. അസഭ്യ വർഷം അധികരിച്ചപ്പോൾ താരങ്ങളും ഇതിനെതിരെ രംഗത്തു വന്നിരുന്നു. സൈബർ ബുള്ളിയിംഗിനെതിരെ മഞ്ഞപ്പടയിലെ ഒരു അംഗത്തിനെതിരെ സികെ വിനീത് പൊലീസിൽ പരാതിപ്പെടുന്ന സാഹചര്യം പോലും ഉണ്ടായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top