ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന യുവതിയുടെ പരാതി; വിനായകനെ ഇന്ന് ചോദ്യം ചെയ്തേക്കും

അശ്ലീല ചുവയോടെ ഫോണിൽ സംസാരിച്ചെന്ന യുവതിയുടെ പരാതിയിൽ കൽപ്പറ്റ പൊലീസ് കേസെടുത്ത നടൻ വിനായകൻ ഇന്ന് ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായേക്കും. കഴിഞ്ഞ ദിവസം അഭിഭാഷകനൊപ്പം സ്റ്റേഷനിലെത്തിയ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിയുടെ മൊബൈൽ ഫോൺ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്
കഴിഞ്ഞ ദിവസം കൽപ്പറ്റ സ്റ്റേഷനിലെത്തിയ വിനായകനെ രണ്ട് പേരുടെ ആൾ ജാമ്യത്തിലാണ് പൊലീസ് വിട്ടയച്ചത്.ര ണ്ട് ദിവസത്തിനകം ചോദ്യം ചെയ്യലിന് എത്തിച്ചേരണമെന്ന നിർദ്ദേശവും നൽകിയിരുന്നു. സ്റ്റേഷൻ ഉപാധികളോടെ നൽകിയ ജാമ്യത്തിൽ യുവതിയെ ഫോണിൽ ബന്ധപ്പെടരുതെന്നും ശല്യം ചെയ്യരുതെന്നും പരാമർശവുമുണ്ടായിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് വീണ്ടും വിനായകൻ കൽപ്പറ്റ സ്റ്റേഷനിലെത്തുമെന്നാണ് സൂചന.
യുവതി കൈമാറിയ മൊബൈൽ ഫോൺ ശാസ്ത്രീയ തെളിവുകൾക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയായിരിക്കും ചോദ്യം ചെയ്യൽ. കഴിഞ്ഞ ഏപ്രിലിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിക്കവേ വിനായകൻ മോശമായി പെരുമാറിയെന്നായിരുന്നു ദളിത് ആക്ടിവിസ്റ്റായ യുവതിയുടെ പരാതി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here