ആന്തൂർ നഗരസഭ അധ്യക്ഷ പി.കെ ശ്യാമള പാർട്ടിക്ക് രാജിക്കത്ത് നൽകി

കണ്ണൂർ ആന്തൂർ നഗരസഭ അധ്യക്ഷ പി.കെ ശ്യാമള പാർട്ടിക്ക് രാജിക്കത്ത് നൽകി . പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടർന്നാണ്  പാർട്ടിക്ക് രാജിക്കത്ത് കൈമാറിയിരിക്കുന്നത്. ഇന്ന് രാവിലെ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലേക്ക് പി.കെ ശ്യാമളയെ വിളിച്ചു വരുത്തിയിരുന്നു. ഇതിന് ശേഷമാണ് ശ്യാമള രാജിക്കത്ത് പാർട്ടിക്ക് കൈമാറിയിരിക്കുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് ശ്യാമള രാജിക്കത്ത് കൈമാറിയത്.താൻ പറയാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചെന്നും വ്യക്തിഹത്യയിൽ മനം നൊന്താണ് രാജിയെന്നും പി.കെ ശ്യാമള  പറഞ്ഞു.

കൺവെൻഷൻ സെന്ററിന് നഗരസഭയുടെ അനുമതി കിട്ടാതിരുന്നതിനെ തുടർന്ന് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ  ചെയ്തത്‌ വലിയ വിവാദമായിരുന്നു. ഇതേ തുടർന്ന് വലിയ പ്രതിഷേധമാണ് നഗരസഭാധ്യക്ഷ പി.കെ ശ്യാമളയ്‌ക്കെതിരെ പാർട്ടിക്കുള്ളിൽ ഉയർന്നത്. ശ്യാമളക്കെതിരെ നടപടി വേണമെന്ന് ഏരിയകമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് വിഷയം ഇന്ന് ജില്ലാ സെക്രട്ടേറിയേറ്റ് ചർച്ച ചെയ്തത്. അതേ സമയം ശ്യാമള രാജിക്കത്ത് നൽകിയത്
പകുതി നീതിയും ആശ്വാസവുമാണെന്നും അവർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം  കൂടി ചുമത്തണമെന്നും ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീന പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top