റാഗിംഗ് ഭയന്ന് പഠനം നിർത്തേണ്ടിവന്ന വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകൾ കോളേജ് അധികൃതർ തടഞ്ഞുവെച്ചതായി പരാതി

നഴ്‌സിംഗ് കോളേജിലെ റാഗിംഗ് ഭയന്ന് പഠനം നിർത്തേണ്ടിവന്ന വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെച്ചതായി പരാതി. തമിഴ്‌നാട്ടിലെ ശ്രീനിവാസൻ കോളേജിൽ നഴ്‌സിംഗ് പഠനത്തിന് ചേർന്ന കോഴിക്കോട് സ്വദേശിനിക്കാണ് റാഗിംഗിൽ മനംനൊന്ത് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത്.
പ്ലസടു പഠനം പൂർത്തിയാക്കിയ ആതിരക്ക് നഴ്‌സ് ആകാണം എന്നായിരുന്നു ആഗ്രഹം. പക്ഷേ നഴ്‌സിംഗ് പഠനത്തിനായി തമിഴ്‌നാട് ശ്രീനിവാസൻ കോളേജിൽ എത്തിയ ആതിര നേരിട്ടത് സീനിയർ വിദ്യാർത്ഥികളിൽ നിന്നുള്ള ഭയപ്പെടുത്തുന്ന റാഗിംഗ് മുറകളായിരുന്നു. കേഴ്‌സ് ഫീസായി ഒന്നര ലക്ഷക്ഷം രൂപ കോളേജിൽ ആതിര അടച്ചിരുന്നു. പണമൊഴിച്ച് രേഖകൾ തിരികെ നൽകാൻ കോളേജ് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നാലു വർഷത്തെ മുഴുവൻ ഫീസായ അഞ്ചു ലക്ഷം രൂപ അടച്ചാൽ മാത്രമേ സർട്ടിഫിക്കറ്റുകൾ തിരികെ നൽകൂ എന്ന നിലപാടായിരുന്നു കോളേജ് അധികൃതരുടേത്.
മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് പൊലീസിനും ആതിര പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. നഴ്‌സിംഗ് പഠനം തുടരണമെന്നാണ് ആതിരയ്ക്ക് ആഗ്രഹം. എന്നാൽ സർട്ടിഫിക്കറ്റുകൾ കിട്ടാത്ത കാരണം തുടർപഠനം ഇപ്പോൾ പ്രതിസന്ധിയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here