Advertisement

തോമസ് ഉണ്ണിയാടനെയും സി.വി കുര്യാക്കോസിനെയും പുറത്താക്കിയതായി ജോസ് കെ മാണി വിഭാഗം

June 22, 2019
Google News 0 minutes Read

മുൻ എംഎൽഎ തോമസ് ഉണ്ണിയാടനെയും സി.വി കുര്യാക്കോസിനെയും  കേരള കോൺഗ്രസ് എമ്മിൽ നിന്ന് നിന്ന് പുറത്താക്കിയതായി ജോസ് കെ മാണി വിഭാഗം. ഇരുവരും പാർട്ടി സംസ്ഥാന സമിതി അംഗങ്ങളാണ്. പി.ജെ ജോസഫിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. ഇന്ന് ചേർന്ന തൃശൂർ ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇരുവരെയും പുറത്താക്കിയത്.

പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് നടപടി. ബ്ലോക്ക് പഞ്ചായത്ത് അംഗമായ സി.വി കുര്യാക്കോസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനും നാളെ തൃശൂർ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും പ്രവർത്തക കൺവെൻഷൻ ചേരാനും ജോസ് കെ മാണി വിഭാഗം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here