മാവോയിസ്റ്റ് ഓപ്പറേഷന്; കേരളസര്‍ക്കാര്‍ വന്‍ പദ്ധതി തയ്യാറാക്കുന്നു; ട്വന്റിഫോര്‍ എക്സ്ക്ലൂസീവ്

മാവോയിസ്റ്റ് ഓപ്പറേഷന് കേരളസര്‍ക്കാര്‍ വന്‍ പദ്ധതി തയ്യാറാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം മലബാറിലെ അഞ്ച് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മാവോയിസ്റ്റ് ആര്‍മി കമാന്‍ഡര്‍ വിക്രം ഗൗഡ കേരളത്തില്‍ തങ്ങുന്നതായി ആണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്.
വിക്രം ഗൗഡ കേരളത്തില്‍ തങ്ങുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരള പൊലീസ് തയ്യാറാക്കിയ പദ്ധതി ഫലം കണ്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലസാണ് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം പുതിയ പദ്ധതിയ്ക്ക രൂപം നല്‍കുന്നത്.
സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിയന്ത്രണത്തില്‍ ഇന്റലിജന്‍സ് മേധാവി ടികെ വിനോദ് കുമാര്‍ കാര്യങ്ങള്‍ നിരീക്ഷിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കും. കേന്ദ്ര ഇന്റലിജന്‍സുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ട് കാര്യങ്ങള്‍ നീക്കാനാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതേ സമയം മാവോയിസ്റ്റുകളെ മുഖ്യധാരയിലെത്തിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
കീഴടങ്ങുന്ന മാവോയിസ്റ്റ് തീവ്രവാദികള്‍ക്ക് പൂര്‍മ പരിരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി. ഇതിനായി ചീഫ് ജസ്റ്റിസ് ടോം ജോസിന്‍രെ നേതൃത്വത്തില്‍ പ്രത്യേക സമിതിയ്ക്ക് രൂപം നല്‍കിയിട്ടുമുണ്ട്. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിലെ ആദിവാസി കോളനികളിലും സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ നടപ്പാക്കാനും നീക്കമുണ്ട്. ഒരുഭാഗത്ത് മാവോയിസ്റ്റുകളെ നടപടിയിലൂടെ തുരത്തുമ്പോള്‍ മറുഭാഗത്ത് സാമൂഹിക ഇടപെടലാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here