ഭാ​ര്യ​യെയും മൂ​ന്ന് മ​ക്ക​ളേ​യും അ​ധ്യാ​പ​ക​ൻ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു

ഭാ​ര്യ​യെയും മൂ​ന്ന് മ​ക്ക​ളേ​യും ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ അ​ധ്യാ​പ​ക​ൻ‌ അ​റ​സ്റ്റി​ൽ. ശ​നി​യാ​ഴ്ച രാ​വി​ലെ സൗ​ത്ത് ഡ​ൽ​ഹി​യി​ലെ മെ​ഹ്റു​ളി എ​രി​യ​യി​ലാ​യി​രു​ന്നു സം​ഭ​വം. സ്വ​കാ​ര്യ ട്യൂ​ഷ​ൻ സെ​ന്‍റ​ർ ന​ട​ത്തു​ന്ന ഉ​പേ​ന്ദ്ര ശു​ക്ല​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തൊ​ട്ട​ടു​ത്ത മു​റി​യി​ലു​ണ്ടാ​യി​രു​ന്ന ഭാ​ര്യാ​മാ​താ​വാ​ണ് സം​ഭ​വം ആ​ദ്യം അ​റി​യു​ന്ന​ത്. ഇ​വ​രാ​ണ് വി​വ​രം പു​റ​ത്ത​റി​യി​ച്ച​ത്. മൂ​ത്ത പെ​ൺ​കു​ട്ടി​ക്ക് ഏ​ഴു വ​യ​സും ര​ണ്ടാ​മ​ത്തെ ആ​ൺ​കു​ട്ടി​ക്ക് അ​ഞ്ച് വ​യ​സു​മാ​ണ് പ്രാ​യം. മൂ​ന്നാ​മ​ത്തെ പെ​ൺ​കു​ഞ്ഞി​ന് ര​ണ്ട് മാ​സം മാ​ത്ര​മാ​ണ് പ്രാ​യം.

രാ​ത്രി ഒ​ന്നി​നും ഒ​ന്ന​ര​യ്ക്കും ഇ​ട​യി​ലാ​ണ് കൊ​ല​പാ​ത​ക​ങ്ങ​ളെ​ല്ലാം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ ഇ​യാ​ൾ ക​ത്തി ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​ട​ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന പ്ര​തി ക​ടു​ത്ത വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top