തൃശ്ശൂര്‍ മൂന്നുപീടികയില്‍ വ്യാപാരിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവം; മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

തൃശ്ശൂര്‍ മൂന്നുപീടികയില്‍ വ്യാപാരിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം കോവിലകം സ്വദേശികളായ പ്രകാശന്‍ ബിജോയ് ദിലീഷ് എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ചയായിരുന്നു മൂന്നുപീടികയില്‍ വ്യാപാരിക്കു മര്‍ദ്ദനമേറ്റത്.
മൂന്നുപീടികയില്‍ പ്രവര്‍ത്തിക്കുന്ന മിമിക് ലോട്ടറി സ്ഥാപനത്തിന് മുന്നില്‍ വെച്ച് ഉടമ ലിജോയിയെ നാലംഗ സംഘം ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. സുഹൃത്ത് സുഷിലിനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയപ്പോഴായിരുന്നു ലിജോയ്ക്ക് നേരെ ആക്രമണമുണ്ടായത്. തലക്കും തോളെല്ലിനും പരിക്കേറ്റ ലിജോയ് ആശുപത്രിയില്‍ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണ സംഘം
തോട്ടുങ്ങല്‍ വീട്ടില്‍ പ്രകാശന്‍, അറക്കല്‍ വീട്ടില്‍ ബിജോയ്, പെരിഞ്ഞനം ഇളംകൂറ്റ് വീട്ടില്‍ ദിലീഷ് എന്നിവരെ അറസ്റ്റ് ചെയ്തു.
ഒരേ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ തമ്മില്‍ സംഭവ ദിവസം രാവിലെ കോവിലകത്ത് വെച്ച് അടിപിടിയുണ്ടായെന്നും ഇതിന്റെ പ്രതികാരമെന്നോണമാണ് ആക്രമിച്ചതെന്നുമാണ് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ ഇന്നലെ രാത്രി കാട്ടൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കേസില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here