ബിനോയ് കോടിയേരിക്ക് എതിരായ പരാതി; ധാർമ്മികത ഉണ്ടെങ്കിൽ സിപിഐഎം അന്വേഷണം നടത്തണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ബിനോയ് കോടിയേരിക്ക് എതിരായ പരാതിയിൽ ധാർമ്മികത ഉണ്ടെങ്കിൽ സിപിഐഎം അന്വേഷണം നടത്തണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.സംഭവം ധാർമ്മികം മാത്രമല്ല രാഷ്ട്രീയo കൂടിയാണ്.മക്കളുടെ ചെയ്തികളിൽ നിസഹായനായ ഒരാൾ സിപിഎമ്മിനെ നയിക്കാൻ പ്രാപ്തനാണോ എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു.
Read Also : ബിനോയ് കോടിയേരി മുംബൈയിലെ യുവതിക്ക് പണം കൈമാറിയതിന്റെ ബാങ്ക് രേഖകൾ ട്വന്റിഫോറിന്
അതേസമയം, ബിനോയ് കോടിയേരി മുംബൈയിലെ യുവതിക്ക് പണം കൈമാറിയതിന്റെ ബാങ്ക് രേഖകൾ ട്വന്റിഫോറിന് ലഭിച്ചു. 2013 ൽ മൂന്ന് തവണയായി 7 ലക്ഷത്തി അൻപതിനായിരം രൂപ കൈമാറിയതിന്റെ രേഖകളാണ് പുറത്തുവന്നത്. ബാങ്ക് അക്കൗണ്ടിൽ യുവതിയുടെ ഭർത്താവിന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.രേഖകൾ യുവതി മുംബൈ പോലീസിന് കൈമാറി.
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.