Advertisement

രണ്ടില ചിഹ്നം ആർക്ക് നൽകണമെന്ന് തീരുമാനിക്കുന്നത് ഏതെങ്കിലും വ്യക്തിയല്ലെന്ന് ജോസ് കെ മാണി

June 23, 2019
1 minute Read

രണ്ടില ചിഹ്നം ആർക്ക് നൽകണമെന്ന് തീരുമാനിക്കുന്നത് ഏതെങ്കിലും വ്യക്തിയല്ലെന്ന് ജോസ് കെ മാണി എം.പി. പാർട്ടി ചിഹ്നം ആർക്ക് നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കട്ടേയെന്നും ജോസ് കെ മാണി പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ പാർട്ടി ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് ഉപയോഗിക്കാൻ പറ്റില്ലെന്ന പി.ജെ ജോസഫിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി.

Read Also; പാലായിൽ യുഡിഎഫ് നിർദേശിക്കുന്ന സ്ഥാനാർത്ഥിക്ക് പിന്തുണ; പാർട്ടി ചിഹ്നം മറ്റാർക്കും കിട്ടില്ലെന്നും പി.ജെ ജോസഫ്

യുഡിഎഫ് ഇതുവരെ ചർച്ചയ്ക്ക് വിളിച്ചിട്ടില്ല. ചർച്ചയ്ക്ക്  വിളിച്ചാൽ സമവായത്തിന് തയ്യാറാണ്. ചെയർമാൻ സ്ഥാനത്തിന്റെ കാര്യത്തിൽ തീരുമാനം എടുത്തുകഴിഞ്ഞുവെന്നും ജോസ് കെ മാണി വ്യക്തമാക്കി. ജോസ് കെ മാണി വിഭാഗം കോട്ടയത്ത് ഇന്ന് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top