ബാങ്കേഴ്‌സ് സമിതി പരസ്യം നൽകിയത് ശരിയായ നടപടിയല്ലെന്ന് കൃഷിമന്ത്രി സുനിൽ കുമാർ

മൊറട്ടോറിയം കാലാവധി കഴിഞ്ഞാൽ ജപ്തി നടപടികൾ തുടരുമെന്ന ബാങ്കേഴ്‌സ് സമിതി നിലപാട് തെറ്റാണെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ. ഇതു സംബന്ധിച്ച് ബാങ്കേഴ്‌സ് സമിതി പത്രങ്ങളിൽ പരസ്യം നൽകിയത് ശരിയായ നടപടിയല്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗം ഈ വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി സുനിൽകുമാർ വ്യക്തമാക്കി.കർഷകരുടെ വായ്പകളുടെ മൊറട്ടോറിയം കാലാവധി കഴിഞ്ഞാൽ വായ്പ തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നടപടികൾ തുടങ്ങുമെന്ന് കാണിച്ച് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ഇന്ന് പത്രപ്പരസ്യം നൽകിയിരുന്നു.

Read Also; കോർപ്പറേറ്റുകളുടെ 5 ലക്ഷം കോടി എഴുതി തള്ളിയവർ പ്രളയബാധിതരായ കേരളത്തിലെ കർഷകരോട് ഇപ്പോൾ കാണിക്കുന്നത് ഇരട്ടത്താപ്പെന്ന് തോമസ് ഐസക്ക്

മൊറട്ടോറിയം നീട്ടാൻ റിസർവ് ബാങ്ക് അനുമതി നൽകാത്ത സാഹചര്യത്തിലാണ് ബാങ്കേഴ്‌സ് സമിതി ജപ്തിഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ സംസ്ഥാന സർക്കാർ കർഷകരുടെ വായ്പകൾക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നെങ്കിലും റിസർവ് ബാങ്ക് ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു. കേരളത്തിന് മാത്രമായി ഇളവ് നൽകാനാകില്ലെന്നാണ് ആർബിഐ നിലപാട്. റിസർവ് ബാങ്കിന്റെ അനുമതി കിട്ടാത്ത സാഹചര്യത്തിൽ കാർഷിക വായ്പകളുടെ മൊറട്ടോറിയം ജൂലൈ 31 ന് അവസാനിക്കും. ഈ തീയതി കഴിഞ്ഞാൽ ബാങ്കുകൾ  ജപ്തി നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി ഇന്ന് പത്രപ്പരസ്യത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top