കുവൈറ്റിൽ സിവിൽ ഐഡിയിലെ പേരുകളിലെ തെറ്റ് പരിഹരിക്കാനായി ഏർപ്പെടുത്തിയ ഓൺലൈൻ സേവനം നിർത്തലാക്കി

കുവൈറ്റിൽ സിവിൽ ഐഡിയിലെ പേരുകളിലെ തെറ്റ് പരിഹരിക്കാനായി ഏർപ്പെടുത്തിയ ഓൺലൈൻ സേവനം നിർത്തലാക്കി. എല്ലാ ഗവർണറേറ്റുകളിലും ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റുകളിൽ തുടർന്നും തിരുത്തലിനുള്ള സൗകര്യം ലഭ്യമായിരിക്കും .

കഴിഞ്ഞ മാർച്ച് 10 മുതൽ വിസ പുതുക്കുമ്പോൾ പാസ്‌പോർട്ടി ൽ റെസിഡൻസി സ്റ്റിക്കർ പതിക്കുന്നത് ഒഴിവാക്കിയിരുന്നു. പകരം വിവരങ്ങൾ സിവിൽ ഐഡിയിൽ ഉൾപ്പെടുത്തുന്ന സംവിധാനം നിലവിൽ വന്നു. അതിനാൽ തന്നെ രാജ്യത്തിന് അകത്തേക്കും പുറത്തേക്കും ഉള്ള യാത്രക്ക് സിവിൽ ഐഡി കൂടി അനിവാര്യ ഘടകമായി.

എന്നാൽ പല സിവിൽ ഐഡികളിലും പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയ പേരുമായി അക്ഷരവ്യത്യാസം വന്നതോടെ യാത്രകൾക്ക് തടസ്സം നേരിടുന്ന സാഹചര്യം വന്നു. ഇതോടെ പേരിലെ തെറ്റുകളിൽ തിരുത്തലുകൾ വരുത്താനായി ഇമിഗ്രേഷൻ ഓഫീസിൽ തിരക്ക് വർധിച്ചു, ഈ പശ്ചാത്തലത്തിലാണ് തിരക്ക് കുറയ്ക്കാനായി ഓൺലൈൻ സൗകര്യം എർപ്പെടുത്തിയത്. ഈ സൗകര്യമാണ് ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നത്.

എല്ലാ ഗവർണറേറ്റുകളിലും ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റുകളിൽ തുടർന്നും പേരിലെ തെറ്റ് തിരുത്തന്നതിനുള്ള സൗകര്യം ലഭ്യമായിരിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top