അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ച് റിയാദ്

അന്താരാഷ്ട്ര യോഗദിനം റിയാദിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ ഓവർസീസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി ഇന്ത്യൻ എംബസിയിലെ അനൂപ് ദിഗ്ര ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു.

റിയൽ മാൻഡ്രിഡ് സ്‌റ്റേഡിയത്തിൽ യോഗ പ്രദർശനത്തിന് യോഗ വിദഗ്ദരായ സുരേഷ്, സിനി എന്നിവർ നേതൃത്വം നൽകി. ശ്രീലങ്കൻ എംബസി കോൺസുലർ മധുകാ വിക്രമരാചചി, അറബ് യോഗ ഫൗഡേഷൻ പ്രതിനിധി ലമീസ് സിദ്ദിഖി തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുളള പ്രമുഖർ പങ്കെടുത്തു. ബാബു കല്ലുമല, സിവാദമജൻ, സജീവ് കായംകുളം, അജീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top