തുർക്കി ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ സൗദി അറേബ്യയിൽ ക്യാമ്പയിൻ

തുർക്കി ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ സൗദി അറേബ്യയിൽ ക്യാമ്പയിൻ ആരംഭിച്ചു. റിയാദ് ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റും തുർക്കി ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തു. രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നതിൽ പ്രതിഷേധിച്ചാണ് ക്യാമ്പയിൻ.

സൗദി അറേബ്യയെ അപകീർത്തിപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾക്ക് തുർക്കി പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ചാണ് ക്യായിൻ. ഖശോഗി കൊലപാതകത്തിൽ സൗദിക്ക് പങ്കുണ്ടെന്ന് തുർക്കി പ്രസിഡണ്ട് പറഞ്ഞിരുന്നു. കൊലപാതകത്തിന് വില കൊടുക്കേണ്ടി വരുമെന്നും തുർക്കി പ്രസിഡണ്ട് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് തുർക്കി വിരുദ്ധ ക്യാമ്പയിൻ സൗദിയിൽ ശക്തമായത്.

തുർക്കി ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് റിയാദ് ചേംബർ ഓഫ് കോമേഴസ് പ്രസിഡണ്ട് അജ്‌ലാൻ അൽ അജ്‌ലാൻ ആവശ്യപ്പെട്ടു. രാജ്യത്തെ മാധ്യമങ്ങളും ബഹിഷ്‌കരണ ക്യാമ്പയിനന് വൻ വാർത്താ പ്രാധാന്യമാണ് നൽകുന്നത്. വിവിധ ഹാഷ് ടാഗുകളിൽ തുർക്കിക്കെതിരെ ബഹിഷ്‌കരണം ആഹ്വാനവുമായി സ്വദേശി യുവാക്കളും രംഗത്തുണ്ട്. കഴിഞ്ഞ ഒക്ടോബറിലും തുർക്കിക്കെതിരെ ബഹിഷ്‌കരണ ക്യാമ്പയിൻ നടന്നിരുന്നു. സൗദി പൗരൻമാർ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരം നടത്തുന്നത് തുർക്കിയിലേക്കാണ്. ഇത് ഒഴിവാക്കണമെന്നും ക്യാമ്പയിനിൽ ആവശ്യം ഉയർന്നിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top