വോട്ടർമാർക്ക് സമ്മാനങ്ങളുമായി സ്മൃതി ഇറാനി അമേഠിയിൽ

വോട്ടര്‍മാര്‍ക്ക് സമ്മാനങ്ങളുമായി കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി അമേഠിയില്‍. 240 ലാപ്‌ടോപ്പുകളും പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ കീഴില്‍ നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ ദാനവും അവര്‍ നിര്‍വഹിച്ചു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനാണ് സമൃതി മണ്ഡലത്തിലെത്തിയിരിക്കുന്നത്. ഗര്‍ഭിണികളായ യുവതികള്‍ക്ക് അനുഗ്രഹം നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കുന്ന സമൃതിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ജനങ്ങളുമായി കൂടുതല്‍ ഇടപെടാന്‍ അമേഠിയില്‍ തന്നെ സ്ഥിരതാമസമാക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. സന്ദര്‍ശനത്തിനിടെ, രോഗബാധിതയായ സ്ത്രീയെ അകമ്പടി വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിച്ച സമൃതിയുടെ വീഡിയോ കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് ഒപ്പമാണ് സ്മൃതി ഇറാനി ശനിയാഴ്ച അമേഠിയിലെത്തിയത്. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി മനോഹര്‍ പരീക്കര്‍ ദത്തെടുത്ത അമേഠിയിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയാണ് പ്രധാന പരിപാടികളിലൊന്ന്. ഗ്രാമത്തിലെ ജനങ്ങളുമായി ആശയവിനിമം നടത്തുകയാണ് രണ്ടുദിന സന്ദര്‍ശനത്തിലുടെ സ്മൃതി ഇറാനി ഉദ്ദേശിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here