ജാർഖണ്ഡിലെ ആൾക്കൂട്ട കൊലപാതകം; അഞ്ച് പേർ അറസ്റ്റിൽ

ജാര്‍ഖണ്ഡില്‍ ജനക്കൂട്ടം മർദിച്ച യുവാവ് മരിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിലായി. രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ജനക്കൂട്ടം യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിക്കുന്നതിന്റെയും ജയ് ശ്രീറാം വിളിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ വിവാദമായതോടെയാണ് മുഖ്യമന്ത്രി രഘുബർ ദാസ് നേരിട്ട് ഇടപെട്ടത്.
സെരായ്കലായില്‍ ഈമാസം പതിനെട്ടിനാണ് ജനക്കൂട്ടം യുവാവിനെ അതിക്രൂരമായി മര്‍ദിച്ചത്. ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച് തബ്രീസ് അന്‍സാരിയെന്ന ഇരുപത്തിനാലുകാരനെ ഏഴു മണിക്കൂറോളം പോസ്റ്റില്‍ കെട്ടിയിട്ടു. ഓരോ അടിക്കും ജയ്ശ്രീറാമും ജയ് ഹനുമാനും വിളിക്കാന്‍ നിര്‍ബന്ധിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തം.
Read Also : ജാർഖണ്ഡിൽ ജയ്ശ്രീറാം വിളിപ്പിച്ച് ആൾക്കൂട്ട മർദ്ദനത്തിനിരയാക്കിയ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു
പൊലീസ് സ്റ്റേഷനിലും യുവാവിന് മര്‍ദനമേറ്റെന്ന് ആരോപണമുണ്ട്. മോഷണക്കുറ്റത്തിന് ജുഡീഷ്യൽ കസ്റ്റഡിയിലായ അൻസാരി കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയിൽ മരിച്ചു. പുണെയില്‍ വെല്‍ഡറായി ജോലിചെയ്യുന്ന തബ്രീസ് അന്‍സാരി വിവാഹത്തിനായാണ് നാട്ടിലെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here