കാസർഗോഡ്‌ പശുക്കടത്ത് ആരോപിച്ച് ഡ്രൈവർക്കും സഹായിക്കും ക്രൂരമർദ്ദനം

പശുക്കടത്ത് ആരോപിച്ച് ഡ്രൈവർക്കും സഹായിക്കും ഏഴംഗ സംഘത്തിന്റെ മർദ്ദനം. ഇരുവരെയും അടിച്ചുവീഴ്ത്തിയ അക്രമി സംഘം പശുക്കളും പിക് അപ്പ് വാനും കടത്തിക്കൊണ്ടു പോയി. വാഹനത്തിലുണ്ടായിരുന്ന അരലക്ഷം രൂപയും അക്രമികൾ അപഹരിച്ചു..

കർണാടക പുത്തൂരിൽ നിന്നും പശുക്കളെയും കൊണ്ട് വരുന്നതിനിടെ എൺമകജെ മഞ്ചനടുക്കയിൽ വെച്ചാണ് അക്രമമുണ്ടായത്. കാറിലെത്തിയ സംഘം പശുക്കടത്ത് ആരോപിച്ച് മർദ്ദിക്കുകയായിരുന്നു. ഹോക്കി സ്റ്റിക്കിലുള്ള മർദ്ദനത്തിൽ പരുക്കേറ്റ പുത്തൂർ പർപുഞ്ച സ്വദേശികളായ പിക്ക് അപ്പ് വാൻ ഡ്രൈവർ ഹംസ, സഹായി അൽത്താഫ് എന്നിവരെ കാസർകോട്ടെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുത്തൂർ കെദിലയിലെ ഇസ്മയിൽ എന്നയാളാണ് പശുക്കളെ കാസർകോട്ടെ ബന്തിയോട്ടെക്ക് എത്തിക്കാൻ ആവശ്യപ്പെട്ടത്. മഞ്ചനടുക്കത്തെ പശുവളർത്തു കേന്ദ്രം നടത്തുന്ന ഹാരിസിന് നൽകാനായി അരലക്ഷം രൂപയും ഇസ്മയിൽ ഇവരുടെ കൈവശം നൽകിയിരുന്നു. പണം കൈമാറാൻ എത്തിയപ്പോഴായിരുന്നു അക്രമമെന്ന് ഹംസ പറഞ്ഞു.

ഹംസയും അൽത്താഫും മർദ്ദനമേറ്റു വിണയുടൻ അക്രമി സംഘം പിക്ക് അപ്പ് വാനുമായി സ്ഥലം വിട്ടു. പശുക്കളെ കൊ്ണ്ടുവരുന്നതിനായി കർണാടക മൃഗസംരണ വകുപ്പിലെ വെറ്റിനറി ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളും അരലക്ഷം രൂപയും സംഘം അപഹരിച്ചതായും ഹംസ പറഞ്ഞു. ഇരുവരുടെയും പരാതിയിൽ ബദിയടുക്ക പോലീസ് കേസെടുത്തു. ഇതിനിടെ കർണാടക വിട്‌ലയിൽ പിക്ക് അപ്പ് വാൻ കണ്ടെത്തിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top