Advertisement

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ‘സ്മാർട്ടായി’ ദുബായ് പൊലീസിന്റെ പട്രോളിങ് സംഘങ്ങൾ

June 24, 2019
0 minutes Read

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള സ്മാർട്ട് ഉപകരണങ്ങളുമായി ദുബായ് പോലീസിന്റെ പട്രോളിങ് സംഘങ്ങൾ സ്മാർട്ടാകുന്നു. വണ്ടിയുടെ നമ്പർ പ്‌ളേറ്റ്, വിരലടയാളം എന്നിവ തിരിച്ചറിയുക, റഡാറുകളും സ്മാർട്ട് സ്‌ക്രീനുകളും ഉപയോഗിച്ച് ഡ്രൈവറെ മനസ്സിലാക്കുക, റോഡുകൾ നിരീക്ഷിക്കാനുള്ള ഉപകരണങ്ങളും ട്രാക്കിങ് ഉപകരണങ്ങളും ഉപയോഗിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന സവിശേഷതകൾ.

അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് പുതിയ സാങ്കേതികത ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ തടയുകയാണ് ലക്ഷ്യമെന്ന് പോലീസിലെ നിർമിതബുദ്ധി വകുപ്പ് മേധാവി ബ്രിഗേഡിയർ ജനറൽ ഖാലിദ് നാസർ അൽ റസൂഖി പറഞ്ഞു.

നിർമിതബുദ്ധിയുടെ സഹായത്തോടെ പട്രോളിങ് സംഘങ്ങൾക്ക് ലഭിക്കുന്ന ഡേറ്റ ഓപ്പറേഷൻസ് റൂമിലേക്ക് കൈമാറും. രണ്ടു ഘട്ടങ്ങളായാണ് പട്രോളിങ് സംഘങ്ങളെ സ്മാർട്ടാക്കുന്നത്. ആദ്യ ഘട്ടത്തിൽ സിവിൽ, സേവന, മിലിറ്ററി വിഭാഗങ്ങൾ ഉൾപ്പെടും. രണ്ടാംഘട്ടത്തിൽ വാഹനങ്ങളും ബോട്ടുകളുമാണ് സ്മാർട്ടാകുക.2000 സ്മാർട്ട് പട്രോളുകളാണ്പദ്ധതിക്ക് കീഴിൽ സജ്ജമാക്കുന്നതെന്ന് ദുബായ് പോലീസ് അറിയിച്ചു. അടുത്തവർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top