Advertisement

ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടക്കൊല; മോഷണക്കുറ്റമാരോപിച്ച് പിടികൂടിയ യുവാവിനെ ജയ് ശ്രീറാം വിളിപ്പിച്ച് ജനക്കൂട്ടം തല്ലിക്കൊന്നു

June 24, 2019
0 minutes Read

ജാര്‍ഖണ്ഡില്‍ മോഷണക്കുറ്റമാരോപിച്ച് പിടികൂടിയ യുവാവിനെ ജയ് ശ്രീറാം വിളിപ്പിച്ച് ജനക്കൂട്ടം തല്ലിക്കൊന്നു. യുവാവിനെ ഏഴുമണിക്കൂറാണ് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സെരായ്കലായില്‍ ഈമാസം പതിനെട്ടിനാണ് ജനക്കൂട്ടം യുവാവിനെ അതിക്രൂരമായി മര്‍ദിച്ചത്. ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച് തബ്രീസ് അന്‍സാരിയെന്ന ഇരുപത്തിനാലുകാരനെ നാട്ടുകാര്‍ പോസ്റ്റില്‍ കെട്ടിയിട്ടു മര്‍ദ്ദിക്കുകയായിരുന്നു. ഓരോ അടിക്കും ജയ്ശ്രീറാമും ജയ് ഹനുമാനും വിളിക്കാന്‍ നിര്‍ബന്ധിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പൊലീസ് സ്റ്റേഷനിലും യുവാവിന് മര്‍ദനമേറ്റെന്ന് ആരോപണമുണ്ട്. പുണെയില്‍ വെല്‍ഡറായി ജോലിചെയ്യുന്ന തബ്രീസ് അന്‍സാരി വിവാഹത്തിനായാണ് നാട്ടിലെത്തിയത്. സംഭവത്തില്‍ പപ്പു മണ്ഡല്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top