കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും പരിശോധന; മൊബൈല്‍ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ബ്ലോക്കുകളില്‍ വീണ്ടും പരിശോധന. മൊബൈല്‍ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു. ഒരാള്‍ക്കെതിരെ കേസെടുത്തു. ജയില്‍ സൂപ്രണ്ട് ടി ബാബുരാജന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍  നാലു മൊബൈല്‍ ഫോണുകള്‍, ഒരു പൊതി കഞ്ചാവ്, ചാര്‍ജറുകള്‍, 2500 രൂപ എന്നിവയാണ് ജയില്‍ ബ്ലോക്കില്‍ നിന്നും പിടികൂടിയത്.

അഞ്ചാം ബ്ലോക്കില്‍ കുമാരന്‍ എന്ന തടവുകാരനില്‍ നിന്നാണു കഞ്ചാവ് പിടിച്ചത്. ഫോണുകള്‍ മണ്ണിലും ചുമരിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു.  കുമാരനെ ജയില്‍ മാറ്റാന്‍ ശുപാര്‍ശ ചെയ്യും.

കഴിഞ്ഞ ദിവസം ജയില്‍ ഡിജിപി ഋഷിരാജ് സിങ് പൊലീസ് സഹായത്തോടെ നടത്തിയ മിന്നല്‍ പരിശോധനയില്‍ 3 മൊബൈല്‍ ഫോണുകളും രണ്ടു പൊതി കഞ്ചാവും പിടിച്ചെടുത്തിരുന്നു. മൊബൈലുമായി പിടിയിലായ 3 പേരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടി ചിറ്റാരിപ്പറമ്പ് വാഴവളപ്പില്‍ രഞ്ജിത്താണ് ഇതില്‍ ഒരാള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top