അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ സൗദി ഭരണാധികാരിയുമായി കൂടിക്കാഴ്ച്ച നടത്തി

അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ സൗദി ഭരണാധികാരി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഇറാനുമായി അമേരിക്ക സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് പോപിയോയുടെ സൗദി സന്ദർശനത്തിനുളളത്.
ഇറാനെതിരെ അന്താരാഷ്ട്ര സഖ്യം ആവശ്യമാണെന്ന് മൈക് പോംപിയോ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സുപ്രധാന ചർച്ച നടത്തും. ഇതിന്റെ ഭാഗമായാണ് പോപിയോ സൗദിയിലെത്തിയത്. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാനുമായും പോംപിയോ കൂടിക്കാഴ്ച നടത്തി. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി യു.എ.ഇയും സന്ദർശിക്കും.
അതിനിടെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരയുളള ഹൂതി ഡ്രോൺ ആക്രമണത്തെ സൗദിയിലെ അമേരിക്കൻ അംബാസഡർ ജോൺ അബി സെയ്ദ് അപലപിച്ചു. ഇറാന്റേത് ഭീരുത്വം നിറഞ്ഞ ആക്രമണമാണ്. ഡ്രോൺ ആക്രമണത്തിൽ മരിച്ച സിറിയക്കാരന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഷം പ്രാപിക്കട്ടെയെന്നും അമേരിക്കൻ അംബാസഡർ ജോൺ അബി സെയ്ദ് ആശംസിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here