Advertisement

കേരള കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇന്ന് യുഡിഎഫ് ചർച്ച; ചെയർമാൻ സ്ഥാനത്തിൽ മാറ്റം വരുത്തില്ലെന്ന് ജോസ് കെ മാണി

June 24, 2019
Google News 1 minute Read

കേരള കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കാൻ യുഡിഎഫ് നേതൃത്വം ഇന്ന് ജോസ് കെ മാണിയുമായി ചർച്ച നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് ചർച്ച നടക്കുക. പാലാ ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെയെങ്കിലും തർക്കങ്ങൾ ഒഴിവാക്കാനാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ശ്രമം. അതേ സമയം പാർട്ടി ചെയർമാൻ സ്ഥാനത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന കടുത്ത നിലപാടിലാണ് ജോസ് കെ മാണി, പി.ജെ ജോസഫ് വിഭാഗങ്ങൾ.സമവായത്തിനായി എല്ലാ വാതിലും തുറന്നിട്ടിരിക്കുകയാണെന്ന് ജോസ് കെ മാണി എം.പി. മാധ്യമങ്ങളോട് പറഞ്ഞു.

Read Also; പാലായിൽ യുഡിഎഫ് നിർദേശിക്കുന്ന സ്ഥാനാർത്ഥിക്ക് പിന്തുണ; പാർട്ടി ചിഹ്നം മറ്റാർക്കും കിട്ടില്ലെന്നും പി.ജെ ജോസഫ്

ജനാധിപത്യപരമായിട്ടാണ് കേരള കോൺഗ്രസ് (എം) ചെയർമാനെ തെരഞ്ഞെടുത്തത്. അതിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. സമവായത്തിന് തടസം നിൽക്കുന്ന കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു. അതേ സമയം ജോസ് കെ മാണിയെ കേരള കോൺഗ്രസ് (എം) ചെയർമാനാക്കിയ നടപടി സ്റ്റേ ചെയ്തതിനെതിരെ ജോസ് കെ മാണി തൊടുപുഴ കോടതിയിൽ പുന:പരിശോധനാ ഹർജി നൽകി. കേസ് ജൂലൈ 17 ന് മുമ്പ്  പരിഗണിക്കണമെന്നും കേസ് തൊടുപുഴ മുൻസിഫ് കോടതിയുടെ പരിധിയിൽ വരുന്നതല്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here