പാലായിൽ യുഡിഎഫ് നിർദേശിക്കുന്ന സ്ഥാനാർത്ഥിക്ക് പിന്തുണ; പാർട്ടി ചിഹ്നം മറ്റാർക്കും കിട്ടില്ലെന്നും പി.ജെ ജോസഫ്

പാലാ നിയമസഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നിർദേശിക്കുന്ന സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് പി.ജെ ജോസഫ്. ജോസ് കെ മാണി വിഭാഗത്തിന് പാർട്ടി ചിഹ്നത്തിൽ മത്സരിക്കാനാകില്ല. തനിക്കെതിരെ ജോസ് കെ മാണി വിഭാഗം നൽകിയ മനുഷ്യാവകാശ ലംഘന പരാതി അനാവശ്യമാണെന്നും വിദ്വേഷം വളർത്താനാണ് ഇത്തരം നീക്കങ്ങളെന്നും ജോസഫ് പറഞ്ഞു.

Read Also; നടന്നത് സംസ്ഥാന കമ്മിറ്റിയല്ല; ചെയർമാനെ തെരഞ്ഞെടുത്തത് ആൾക്കൂട്ടത്തിന്റെ തീരുമാനം മാത്രമെന്നും പി.ജെ ജോസഫ്

കെ.എം മാണിയുടെ പാരമ്പര്യം അറിയാത്തവർ ആണ് ആരോപണങ്ങൾ ഉയർത്തുന്നത്. ആൾമാറാട്ടം നടത്തിയും കൃത്രിമ നടപടിക്രമങ്ങൾ ഉണ്ടാക്കിയും ജോസ് കെ മാണി വിഭാഗമാണ് പാർട്ടി പിളർത്തിയതെന്നും പി.ജെ ജോസഫ് പറഞ്ഞു. പി.ജെ ജോസഫിനെതിരെ ജോസ് കെ മാണി വിഭാഗം നേരത്തെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയിരുന്നു. യൂത്ത് ഫ്രണ്ട് ജോസഫ് വിഭാഗം തിരുവനന്തപുരത്ത് നടത്തിയ സമ്മേളനത്തിൽ ആളെക്കൂട്ടാനായി ഭിന്നശേഷിക്കാരായവരെ ബുദ്ധിമുട്ടിച്ചുവെന്ന് കാണിച്ച് ജോസ് കെ മാണി വിഭാഗം നേതാവ് ജോഷി മണിമലയാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top