നടന്നത് സംസ്ഥാന കമ്മിറ്റിയല്ല; ചെയർമാനെ തെരഞ്ഞെടുത്തത് ആൾക്കൂട്ടത്തിന്റെ തീരുമാനം മാത്രമെന്നും പി.ജെ ജോസഫ്

കേരള കോൺഗ്രസ് എം സമാന്തരയോഗത്തിൽ ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തതിനെതിരെ വർക്കിങ് ചെയർമാൻ പി.ജെ ജോസഫ്. സംസ്ഥാന കമ്മിറ്റിയല്ല നടന്നതെന്നും ആൾക്കൂട്ടമാണ് ചെയർമാനെ തെരഞ്ഞെടുത്തിരിക്കുന്നതെന്നും പി.ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന കമ്മിറ്റി വിളിക്കണമെങ്കിൽ 10 ദിവസത്തെ നോട്ടീസ് നൽകണം. ഇതൊന്നുമില്ലാതെയാണ് യോഗം വിളിച്ചിരിക്കുന്നത്.
Read Also; കേരള കോൺഗ്രസ് (എം) പിളർന്നു; ജോസ് കെ മാണി ചെയർമാൻ
പാർട്ടി പിളർന്നുവെന്നും എന്നാൽ പിളർപ്പിന്റെ കൂടെ ആരും ഇല്ലെന്നും പി.ജെ ജോസഫ് പറഞ്ഞു.ജോസ് കെ മാണിയുടെ പദവി നിലനിൽക്കില്ല. ജോസ് കെ മാണി ഔദ്യോഗിക
ചെയർമാനല്ലെന്ന് തെളിയിക്കും. സംസ്ഥാനകമ്മിറ്റിയിലുള്ളവർ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിട്ടില്ല. ആൾക്കൂട്ട തീരുമാനങ്ങൾ നിലനിൽക്കില്ല. യോഗം അസാധുവാണെന്നും അതിനാൽ തന്നെ തീരുമാനങ്ങളൊന്നും നിലനിൽക്കില്ലെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here