എം.എം മണിയെ നിലയ്ക്ക് നിര്‍ത്തണം; പി ജെ ജോസഫിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിഷേധം കടുപ്പിച്ച് കേരള കോണ്‍ഗ്രസ്
പി.ജെ ജോസഫിനെതിരായ എംഎം മണിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിഷേധം കടുപ്പിച്ച് കേരള കോണ്‍ഗ്രസ്. നിയമ നടപടി ഉള്‍പ്പെടെ സ്വീകരിക്കുമെന്ന് പിസി തോമസ് പറഞ്ഞു. എം.എം.മണിയെ നിലയ്ക്ക് നിര്‍ത്തണമെന്നായിരുന്നു കേരള കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറത്തിന്റെ പ്രതികരണം.
പിജെ ജോസഫിനെതിരായി എംഎം മണി നടത്തിയ പ്രസ്താവന ദുഃഖകരമെന്ന് പിസി തോമസ് പറഞ്ഞു. തൊടുപുഴ വികസിച്ചതുപോലെ എംഎം മണിയുടെ മണ്ഡലത്തില്‍ വികസനം ഉണ്ടോ എന്ന് പി സി തോമസ് ചോദിച്ചു. ചത്താലും കസേര വിടില്ല എന്ന പ്രസ്താവനയ്ക്ക്, മണിയാശാന്‍ ചാകാതിരിക്കട്ടെ, അദ്ദേഹത്തിന്റെ കസേര കൈയില്‍ തന്നെ ഇരിക്കട്ടെ എന്നായിരുന്നു പി സി തോമസിന്റെ മറുപടി.
Read Also: മുഖ്യമന്ത്രി ഉള്ളുകൊണ്ട് ബിജെപിയ്ക്കൊപ്പം, പുറത്തു നടത്തുന്ന പ്രസ്താവനകൾ ജനങ്ങളെ വഞ്ചിക്കാൻ; പി.എം.എ സലാം
രാഷ്ട്രീയ നേതാക്കളെ ആക്ഷേപിക്കുന്ന എംഎം മണി കേരളത്തിന് ശാപമാണന്ന് ഷിബു തെക്കുംപുറം പറഞ്ഞു. പിജെ ജോസഫിനെതിരെ അധിക്ഷേപ പ്രസംഗം നടത്തിയ മുട്ടത്ത് , കേരള കോണ്‍ഗ്രസ് നേതാക്കള്‍ എംഎം മണിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
Story Highlights: Kerala congress condemn MM mani’s statement against PJ Joseph
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here