Advertisement

‘ഒരു കാരണവുമില്ലാതെ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു; മാതൃകാപരമായ ശിക്ഷ നടപ്പാക്കണം’; ജോസ് കെ മാണി

April 6, 2025
Google News 2 minutes Read

ഒരു കാരണവുമില്ലാതെയാണ് ഉത്തരേന്ത്യയിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നതെന്ന് ജോസ് കെ മാണി എംപി. ഭരണഘടനയെ ചിലർ തകർക്കുന്നു. പല സംസ്ഥാനങ്ങട്ടിലും നടക്കുന്ന സംഭവങ്ങൾ ആസൂത്രിതമാണ്. സംസ്ഥാനങ്ങൾ മാതൃകാപരമായ ശിക്ഷ നടപ്പാക്കണമെന്നും ജോസ് കെ മാണി എംപി പറഞ്ഞു

ഭരണഘടനയെ സംരക്ഷിക്കേണ്ടവർ തന്നെ മർദനത്തിന് മുന്നിൽ നിൽക്കുന്നുവെന്ന് ജോസ് കെ മാണി കുറ്റപ്പെടുത്തി. പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ് വസ്തുത. മതേതരത്വം ഒരു അത്ഭുതമാണ് ഇന്ത്യയിൽ‌. ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് പോലീസ് സംരക്ഷണം നൽകുന്നു. ആക്രമണങ്ങൾ ഒറ്റപ്പെട്ടതല്ലെന്ന് ജോസ് കെ മാണി പറഞ്ഞു. ജബൽപൂരിൽ അതിക്രമത്തിന് ഇരയായ വൈദികന്റെ വീട്ടിൽ എത്തിയ ശേഷമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

Read Also: ‘ക്രൈസ്തവർ തമ്മിൽ ഒരുമയുണ്ടാവണം; പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശം’; പാലാ രൂപതാ അധ്യക്ഷൻ

ജബൽപൂരിലെ വൈദികർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പാലാ രൂപത അധ്യക്ഷൻ ജോസഫ് കല്ലറങ്ങാട്ടും വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള കടന്ന് അക്രമണങ്ങളും ന്യായീകരിക്കാൻ സാധിക്കില്ല. ജബൽപൂരിൽ നടന്ന സംഭവങ്ങൾ ആരുടെ പിന്തുണയോടെയാണെന്ന് അറിയാമെന്ന് അദേഹം പറഞ്ഞു. മുൻപും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഭരണഘടനയോട് കാണിക്കുന്ന അവഗണനയാണിതെന്ന് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

Story Highlights : Jose K Mani ays Christians are being attacked in North India for no reason

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here