Advertisement

കോട്ടയത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

February 16, 2024
Google News 1 minute Read
kerala congress candidate kottayam today

കോട്ടയം സീറ്റിലെ സ്ഥാനാർത്ഥിയെ കേരള കോൺഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും. വൈകുന്നേരം കോട്ടയത്ത് പാർട്ടി ചെയർമാൻ പിജെ ജോസഫ് തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ഫ്രാൻസിസ് ജോർജ്ജ് സ്ഥാനാർത്ഥിയായേക്കുമെന്നാണ് സൂചന. കെ എം മാണിയുടെ മരുമകൻ എംപി ജോസഫും പിസി തോമസും പരിഗണനയിലുണ്ട്.

യുഡിഎഫിൽ കോട്ടയം സീറ്റിന്റെ കാര്യത്തിൽ തീരുമാനിയിട്ടുണ്ട്. നേരത്തെ കോൺഗ്രസ്, സീറ്റ് ഏറ്റെടുക്കാനുള്ള നീക്കം നടത്തിയെങ്കിലും കടുത്ത എതിർപ്പിനെ തുടർന്ന് അത് വേണ്ടെന്ന് വെക്കുകയായിരുന്നു.

അതേസമയം, തോമസ് ചാഴിക്കാടന്റെ പ്രചരണ പരിപാടികൾ നാലാം ദിവസത്തിലേക്ക് കടന്നു. പ്രമുഖരെ നേരിട്ട് കണ്ട് പിന്തുണ ഉറപ്പാക്കുന്ന തിരക്കിലാണ് ചാഴിക്കാടൻ.

Story Highlights: kerala congress candidate kottayam today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here