ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഇന്ന്

parliament

ആറ് രാജ്യസഭാ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഇന്ന്. ജൂലൈ 5നാണ് തെരഞ്ഞെടുപ്പ്. ഗുജറാത്തിലെ രണ്ട്, ബിഹാറിലെ ഒന്ന്, ഒഡിഷയിലെ മൂന്നും സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒഡിഷയിൽ നിന്ന് ബിജെഡിയുടെ സസ്മിത് പത്ര, അമർ പട്‌നായ്ക്ക് എന്നിവരും ബിജെപിയുടെ അശ്വിനി വൈഷ്ണവും ബിഹാറിൽ നിന്നു കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനും പത്രിക നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top