Advertisement

വിവാഹ ധനസഹായം; വരുമാന പരിധി വർധിപ്പിച്ചു

June 25, 2019
1 minute Read

ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്കും ഭിന്നശേഷിക്കാരുടെ പെൺമക്കൾക്കും വിവാഹ ധനസഹായ തുക ലഭിക്കുന്നതിനുള്ള വരുമാന പരിധി 36,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി വർദ്ധിപ്പിച്ചു കൊണ്ട് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ.

ഈ വർഷം ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യം ലഭിക്കുന്നതാണ്. വരുമാന പരിധി വർധിപ്പിച്ചതിലൂടെ പാവപ്പെട്ട നിരവധി പേർക്ക് സഹായം ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.

Read Also : വിവാഹത്തിന് രണ്ട് ആഴ്ചകൾക്കു ശേഷം ഭർത്താവിന്റെ പണം മോഷ്ടിച്ച് യുവതി നാടു വിട്ടു

ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്കും ഭിന്നശേഷിക്കാരുടെ പെൺമക്കൾക്കുമുള്ള വിവാഹ ധനസഹായ തുക 10,000 രൂപയിൽ നിന്നും 30,000 രൂപയായി അടുത്തിടെ ഈ സർക്കാർ വർധിപ്പിച്ചിരുന്നു. ജില്ലാ സാമൂഹ്യനീതി ഓഫീസുകളിൽ നിന്നും ഇതിനുള്ള അപേക്ഷാ ഫോം ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ മതിയായ രേഖകൾ സഹിതം അതേ ഓഫീസിൽ തന്നെ സമർപ്പിക്കണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top