ഡൽഹി ഡൈനാമോസിന്റെ ഡച്ച് ഡിഫൻഡർ ജിയാനി സോയ്‌വെർലോൺ ബ്ലാസ്റ്റേഴ്സിൽ

കഴിഞ്ഞ സീസണിൽ ഡൽഹി ഡൈനാമോസിനു വേണ്ടി ജഴ്സിയണിഞ്ഞ ജിയാനി സോയ്‌വെർലോൺ കേരള ബ്ലാസ്റ്റേഴ്സിൽ. സെൻ്റർ ബാക്ക് താരമായ ജിയാനിയുമായി ക്ലബ് ധാരണയിലെത്തിയെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടുണ്ട്. വരുന്ന സീസണിനു മുന്നോടിയായി ടീം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ജിയാനിയെ ടീമിലെത്തിക്കുന്നത്.

വെസ്റ്റ് ബ്രോംവിച്ച്, മയ്യോർക്ക തുടങ്ങിയ യൂറോപ്യൻ ക്ലബുകളിൽ കളിച്ചിട്ടുള്ള താരമാണ് ജിയാനി. 2005-2008 കാലയളവിൽ നെതർലാൻഡിൻ്റെ അണ്ടർ 21 ടീമിലും ജിയാനി കളിച്ചിട്ടുണ്ട്. ഡൽഹി ഡൈനാമോസിനു വേണ്ടി 12 മത്സരങ്ങളിൽ ബൂട്ടു കെട്ടിയ ഈ 32കാരൻ രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്.

നോർത്തീസ്റ്റ് പരിശീലകൻ എൽകോ ഷറ്റോരിയെ ക്ലബിലെത്തിച്ചതിനു പിന്നാലെ ജംഷഡ്പൂർ എഫ്സിയുടെ സ്പാനിഷ് മധ്യനിര താരം മാരിയോ ആർക്കസ്, നോർത്തീസ്റ്റിൻ്റെ നൈജീരിയൻ സ്ട്രൈക്കർ ബ​ർ​ത്​​ലോ​മി​യോ ഒ​ഗ്​​ബചേ എന്നിവരെയും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top