ഷെറിൻ മാത്യൂസിന്റെ കൊലപാതകം; വളർത്തച്ഛന് ജീവപര്യന്തം

മൂന്നര വയസുകാരിയായ ഷെറിൻ മാത്യുസിന്റെ കൊലപാതകത്തിൽ വളർത്തച്ഛന് ജീവപര്യന്തം. എറണാകുളം സ്വദേശി വെസ്ലി മാത്യൂസിനെയാണ് അമേരിക്കയിലെ ഡാലസ് ജില്ലാ കോടതി ജീവപര്യന്തം ശിക്ഷിച്ചത്.
2017 ഒക്ടോബറിലാണ് അമേരിക്കയിലെ ടെക്‌സസിൽ മൂന്നുവയസുകാരിയായ ഷെറിൻ കൊല്ലപ്പെട്ടത്.വീടിന് സമീപത്തു നിന്നുള്ള കലുങ്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.കേസിൽ വളർത്തമ്മയായ സിനി മാത്യൂസിനെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ് വെസ്ലി മാത്യുസിനെതിരെ ചുമത്തിയിരിക്കുന്നത്
റിച്ചഡ്സണിലെ വീട്ടിൽനിന്നു ഷെറിനെ കാണാതാവുകയും പിന്നീട്, വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടിയിൽനിന്നു മൃതദേഹം കണ്ടെത്തിയതിനെയും തുടർന്നാണ് മലയാളി ദമ്പതികളായ വെസ്‍ലി മാത്യൂവും സിനി മാത്യൂസും പൊലീസ് കസ്റ്റഡിയിലായത്. ഇരുവരും സ്വന്തം കുഞ്ഞിനൊപ്പം പുറത്ത് ഭക്ഷണം കഴിക്കാൻ പോയപ്പോൾ വളർത്തുമകളായ ഷെറിനെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഉപേക്ഷിച്ചു എന്നതാണ് സിനിക്കെതിരെ ചുമത്തിയിരുന്ന കേസ്. അതേസമയം സിനി ഇവർക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയി എന്നു പൊലീസിന് തെളിയിക്കാൻ സാധിക്കാതിരുന്നതാണ് ഇവരുടെ മോചനത്തിലേയ്ക്ക് വഴി തുറന്നത്. ഭക്ഷണം കഴിക്കാൻ പോയതിന്റെ ബില്ലുകളോ മൊഴികളോ അന്വേഷണത്തിൽ കണ്ടെത്താനായില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here