ഷെറിൻ മാത്യൂസ് കൊലപാതകം; പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി

അമേരിക്കയിലെ ടെക്‌സാസിൽ കൊല്ലപ്പെട്ട ഷെറിൻ മാത്യുവിന്റെ വളർത്തച്ചനെതിരെ കൊലക്കുറ്റം. വെസ്‌ലി മാത്യൂസിനെ വധശിക്ഷക്കു വിധിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
കുട്ടിയെ അപായപ്പെടുത്തിയതും ഉപേക്ഷിച്ചതും മൂന്നുമാസത്തിലേറെ കേസന്വേഷണം തടസ്സപ്പെടുന്ന രൂപത്തിൽ അനാവശ്യ ഇടപെടലുകൾ നടത്തിയതുമാണ് ഇയാൾക്കെതിരെ ചുമത്തിയ കുറ്റം. ഇയാളുടെ ഭാര്യ സിനി മാത്യുവിനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.
ഒക്ടോബർ ഏഴിനാണ് വടക്കൻ ടെക്‌സസിലെ റിച്ചർഡ്‌സണിൽ നിന്നും ഷെറിനെ കാണാതായത്. പാലു കുടിക്കാത്തതിന് ശിക്ഷയായി പുലർച്ചെ വീടിന് പുറത്തിറക്കി നിർത്തിയ കുട്ടിയെ കാണാതാകുയായിരുന്നുവെന്നാണ് വളർത്തച്ഛൻ മലയാളിയും എറണാകുളം സ്വദേശിയുമായ വെസ്‌ലി പൊലിസിനെ അറിയിച്ചത്. ബിഹാർ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തിൽ നിന്നും രണ്ടു വർഷം മുൻപാണ് വെസ്‌ലിയും ഭാര്യ സിനിയും ഷെറിനെ ദത്തെടുത്തത്.
murder case against sherin mathews father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here