ഷെറിന്‍ മാത്യൂസ് മരിച്ചത് കൊല്ലാനുദ്ദേശിച്ചുള്ള അക്രമത്തെ തുടര്‍ന്ന് തന്നെ!!

അമേരിക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഷെറിന്‍ മാത്യൂസ് മരിച്ചത് ‘കൊല്ലാനുദ്ദേശിച്ചുള്ള അക്രമത്തെ’ തുടര്‍ന്നാണെന്ന് മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട്. പാല്‍ കുടിക്കുമ്പോള്‍ ശ്വാസം മുട്ടി മരിച്ചുവെന്നാണ് ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ് പോലീസിനോട് വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് ഷെറിനെ കാണാതായത്. സംഭവത്തിൽ വെസ്‍ലിയും ഭാര്യ സിനി മാത്യൂസും അറസ്റ്റിലായി ഡാലസ് ജയിലിലാണ്. കുഞ്ഞിന്റെ കൈകാലുകളിലെ അസ്ഥികള്‍ ഒടിഞ്ഞതായി ഡോക്ടര്‍ സംഘം കണ്ടെത്തിയിരുന്നു. ദമ്പതികള്‍ ഷെറിനും സ്വന്തം കുഞ്ഞിനും രണ്ട് തരം പരിഗണനയാണ് നല്‍കി വന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. നിരവധി പരിക്കുകളും കുഞ്ഞിന്റെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here