പെണ്‍കുട്ടികളെ ബാലവേലയ്ക്കായി കേരളത്തിലെത്തിച്ച ഏജന്റ് പിടിയില്‍

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബാലവേലയ്ക്കായി കേരളത്തിലെത്തിച്ച ഏജന്റ് പിടിയില്‍. ഒഡീഷ സ്വദേശിയാണ് വ്യാജ തിരിച്ചറിയല്‍ രേഖകളുമായി പിടിയിലായത്. വിവിധ സ്ഥാപനങ്ങളിലേക്ക് ജോലിക്കെത്തിയതാണെന്ന് പെണ്‍കുട്ടികള്‍ ചൈല്‍ഡ് ലൈന് മൊഴി നല്‍കി.
ഒഡീഷ സ്വദേശിയായ ഏജന്റ് നാഗേന്ദ്രയാണ് പിടിയിലായത്. തൃശ്ശൂര്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിച്ച കുട്ടികളെ കണ്ട് സംശയം തോന്നിയ ചൈല്‍ഡ് ലൈന്‍ പോലീസ് സഹായത്തോടെ ഏജന്റിനെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തായത്. ഏജന്റിനെതിരെ പോലീസ് കേസെടുത്തു. കുട്ടികളുടെ ആധാര്‍ കാര്‍ഡുകള്‍ പ്രായം തിരുത്തി വ്യാജമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തി. ചത്തീസ്ഗഡ്, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കുട്ടികള്‍. ഇവരെ സാമൂഹ്യ നീതി വകുപ്പിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മാതാപിതാക്കള്‍ എത്തിയാല്‍ കുട്ടികളെ തിരിച്ചയക്കുമെന്ന് ചൈല്‍ഡ് ലൈന്‍ അറിയിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here