Advertisement

പീരുമേട് കസ്റ്റഡി മരണം; പ്രതിയുടെ നിലവിളി പുലർച്ചെ കേട്ടിരുന്നുവെന്ന് സമീപവാസി; പോസ്റ്റ്മാർട്ടം നടത്തിയതിലും വീഴ്ച്ച

June 28, 2019
Google News 1 minute Read

ഇടുക്കി പീരുമേട്ടിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ പോസ്റ്റ്മാർട്ടം നടത്തിയതിൽ വീഴ്ച്ച സംഭവിച്ചു, പോസ്റ്റമോർട്ടം നടത്തിയത് അസിസ്റ്റന്റ് പോലീസ് സർജനും ബിരുദ്ധ വിദ്യാർത്ഥിയും. കസ്റ്റഡി മരണത്തിൽ പൊലീസ് സർജനാണ് പോസ്റ്റ്മോർട്ടം നടത്തേണ്ടത്.അതെ സമയം പ്രതിയുടെ നിലവിളി പോലീസ് സ്റ്റേഷനിൽ നിന്ന് കേട്ടെന്ന് സമീപവാസി വെളിപെടുത്തി. വീട്ടിൽ തെളിവെടുപ്പ് നടത്താൻ എത്തിച്ചപ്പോൾ പ്രതിയെ മർദ്ദിച്ചുവെന്ന് ബന്ധുക്കളും വ്യക്തമാക്കി

റിമാൻഡ് പ്രതിയായ രാജ് കുമാർ മരിച്ചതിൽ പോസ്റ്റമോർട്ടം നടത്തിയത് അസിസ്റ്റൻഡ് സർജനും ബിരുദ്ധ വിദ്യാർത്ഥിയുമാണ്. എന്നാൽ ചട്ട പ്രകാരം കസ്റ്റഡി മരണങ്ങളിൽ പോസ്റ്റമോർട്ടം നടത്തേണ്ടത് പൊലീസ് സർജനാണ്. ഗുരുതരമായ വീഴ്ച്ച തന്നെയാണ് പോസ്റ്റ്മോർട്ടം നടപടിയിൽ നടത്തിയിരിക്കുന്നത്.

കേസ് ഒതുക്കി തീർക്കാൻ സിപിഎം കുടുംബത്തെ സമീപിച്ചെന്നും ബന്ധുക്കളുടെ ആരോപണമുണ്ട്. നഷ്ടപരിഹാരം നല്കാമെന്നായിരുന്നു പാർട്ടി നേതാക്കളുടെ വാഗ്ദാനം. അതേസമയം പ്രതിയുടെ നിലവിളി 13-ാം തിയതി പുലർച്ചെ പോലീസ് സ്റ്റേഷനിൽ നിന്ന് കേട്ടിരുന്നെന്ന് സമീപവാസിയായ ഈപച്ചൻ വെളിപ്പെടുത്തി.

അതേസമയം പ്രതിയെ തെളിവെടുപ്പിനായി വീട്ടിൽ എത്തിച്ചപ്പോൾ പോലീസ് മർദ്ദിച്ചുവെന്ന് ബന്ധുക്കൾ പറഞ്ഞു. നേരത്തെ പ്രതിയെ പോലീസിന് 12-ാം തിയതി കൈമാറിയിരുന്നെന്ന് ദൃക്സാക്ഷിയായ ആലീസ് തോമസ് വ്യക്തമാക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here