ഹർദ്ദിക്കിനെ ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടറാക്കാൻ തനിക്ക് കഴിയുമെന്ന് മുൻ പാക്ക് താരം അബ്ദുൽ റസാഖ്

ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യയെ പരിശീലിപ്പിക്കാനുള്ള ആഗ്രഹം തുറന്ന് മുൻ പാക്ക് ഓൾറൗണ്ടർ അബ്ദുൽ റസാഖ്. ഹർദ്ദിക്കിൻ്റെ ബാറ്റിംഗ് ടെക്നിക്കിൽ പാളിച്ചകളുണ്ടെന്നും അത് പരിഹരിക്കാൻ തനിക്ക് സാധിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. തനിക്ക് 2 ആഴ്ച നൽകിയാൽ ഹർദ്ദിക്കിനെ ലോകത്തിലേറ്റവും മികച്ച ഓൾറൗണ്ടർ ആക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെസ്റ്റ് ഇൻഡീസിനെതിരായ മത്സര ശേഷമാണ് റസാഖ് ഇക്കാര്യം വെളിപ്പെടുത്തിയത്. “ഞാൻ ഇന്ന് പാണ്ഡ്യയെ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു. ശക്തിയായി പന്തിനെ മർദ്ദിക്കുമ്പോൾ അവൻ്റെ ബോഡി ബാലൻസിൽ ധാരാളം പിഴവുകളുണ്ടാവുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. അവൻ്റെ ഫുട്‌വർക്ക് നിരീക്ഷിച്ചപ്പോൾ അതിലും പ്രശ്നങ്ങളുണ്ടെന്ന് എനിക്ക് മനസിലായി.”- റസാഖ് പറഞ്ഞു.

“യുഎഇയിലോ മറ്റോ വെച്ച് പരിശീലിപ്പിക്കാൻ സാധിച്ചാൽ അവനെ എനിക്ക് ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാക്കാൻ സാധിക്കും. അവനെ മികച്ച ഓൾറൗണ്ടറാക്കാൻ ബിസിസിഐ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞാനെപ്പോഴും ഉണ്ട്.”- അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top