Advertisement

ജയിലിൽ നിന്നും പ്രതികൾ രക്ഷപ്പെട്ട സംഭവം; ഉദ്യോഗസ്ഥ വീഴ്ചയെന്ന് കണ്ടെത്തൽ

June 28, 2019
Google News 1 minute Read

തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിൽ നിന്നും പ്രതികൾ രക്ഷപ്പെട്ട സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ചയും സുരക്ഷാ വീഴ്ചയുമുണ്ടായെന്ന് കണ്ടെത്തൽ. വകുപ്പ് തല അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. സെല്ലിൽ നിന്ന് പുറത്തിറക്കിയ തടവുകാരെ കർശനമായി നിരീക്ഷിച്ചില്ലെന്നും അമിത സ്വാതന്ത്ര്യം നൽകിയെന്നും അന്വേഷണത്തിൽ വ്യക്തമായി. റിപ്പോർട്ട് ജയിൽ ഡി.ജി.പിക്ക് നൽകിയ ശേഷം നടപടിയുണ്ടാവും.

ജയിലിൽ നിന്നും രക്ഷപ്പെട്ട പ്രതികളെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. തിരുവന്തപുരം പാലോടുവെച്ചാണ് യുവതികളെ പൊലീസ് പിടികൂടിയത്. രണ്ട് ദിവസം മുൻപാണ് ശിൽപ, സന്ധ്യ എന്നിവർ ജയിൽ ചാടിയത്. ഇവർ സംസ്ഥാനം വിട്ടിരുന്നു എന്ന സംശയവും പൊലീസിനുണ്ടായിരുന്നു.

Read more: അട്ടക്കുളങ്ങര സബ് ജയിലില്‍ നിന്നും ജയില്‍ ചാടിയ യുവതികള്‍ പിടിയില്‍

റൂറൽ എസ്പി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാലോടിനടുത്തുവെച്ച് യുവതികളെ പിടികൂടിയത്. പാലോട് നിന്നും സ്‌കൂട്ടിയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പൊലീസിനെ കണ്ട ഇവർ സമീപത്തുള്ള കാട്ടിലേക്ക് ഓടുകയായിരുന്നു. കാട്ടിൽ പൊലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. ജയിലിനു പിന്നിലുള്ള ചവർ കുമ്പാരത്തിനുടുത്തുള്ള മുരിങ്ങമരത്തിൽ പിടിച്ചാണ് ഇവർ മതിൽ ചാടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here