മെഡിക്കല്‍ കോളേജ് പ്രവേശനം; താത്കാലിക ഫീസില്‍ ആരംഭിക്കാന്‍ പരീക്ഷ കമ്മീഷണര്‍ക്കു സര്‍ക്കാര്‍ നിര്‍ദ്ദേശം

മെഡിക്കല്‍ കോളേജ് പ്രവേശനം താത്കാലിക ഫീസില്‍ ആരംഭിക്കാന്‍ പരീക്ഷ കമ്മീഷണര്‍ക്കു സര്‍ക്കാര്‍ നിര്‍ദ്ദേശം. പ്രവേശനത്തിനായി ഓപ്ഷന്‍ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം ഇന്നിറങ്ങും.കഴിഞ്ഞവര്‍ഷത്തെ ഫീസിലായിരിക്കും പ്രവേശനം ആരംഭിക്കുക. അതേ സമയം താത്ക്കാലിക ഫീസിനെതിരെ മാനേജുമെന്റുകള്‍ തിങ്കളാഴ്ച കോടതിയെ സമീപിക്കും.
സ്വാശ്രയ കോളേജുകളിലെ ഫീസ് അനിശ്ച തത്വം മൂലം മെഡിക്കല്‍ പ്രവേശനം നീണ്ടു പോവുകയായിരുന്നു.മെഡിക്കല്‍ ഫീസ് നിര്‍ണ സമിതിയുടെയും പ്രവേശന മേല്‍നോട്ട സമിതിയുടെയും അംഗ സഖ്യ കുറച്ച നിയമ ഭേദഗതിക്കു ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതിനു പിന്നാലെയാണ് താത്ക്കാലിക ഫീസില്‍ പ്രവേശനം ആരംഭിക്കാന്‍ പരീക്ഷ കമ്മീഷണര്‍ക്കു സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ഓപ്ക്ഷന്‍ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം ഇന്നു പുറത്തിറങ്ങും.
കഴിഞ്ഞ വര്‍ഷത്തെ ഫീസില്‍ തന്നെയാകും പ്രവേശനം ആരംഭിക്കുക. സര്‍ക്കാര്‍ ,സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്ക് ഒന്നിച്ചു ഓപ്ക്ഷന്‍ വിളിക്കാനുള്ള നിര്‍ദ്ദേശമാണ് പരീക്ഷ കമ്മീഷണര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. അതേ സമയം താത്ക്കാലിക ഫീസില്‍ പ്രവേശനം ആരംഭിക്കാനുള്ള തീരുമാനത്തിനെതിരെ മനേജുമെന്റുകള്‍ തിങ്കളാഴ്ച കോടതിയെ സമീപിക്കും. മെഡിക്കല്‍ പ്രവേശന തിയതികള്‍ രണ്ട് ദിവസം കൂടി കേന്ദ്രം നീട്ടിയിതിനാല്‍ ഒപ്ക്ഷന്‍ രജിസ്‌ട്രേഷന്‍ ഇന്നാരംഭിച്ചാല്‍ മതിയാകും. മെഡിക്കല്‍ പ്രവേശനത്തിനൊപ്പം നടത്താന്‍ നീട്ടിവെച്ച എന്‍ജീനീയറിങ് രണ്ടാം ഘട്ട ഒപ്ക്ഷന്‍ രജിസ്‌ട്രേഷനും ഇന്നാരംഭിച്ചേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here