നെടുങ്കണ്ടം കസ്റ്റഡി മരണം; മരിച്ചയാളും കുഴപ്പക്കാരനാണെന്ന് മന്ത്രി എം.എം മണി

പീരുമേട് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിനെതിരെ മന്ത്രി എം.എം മണി. സംഭവത്തിൽ മരിച്ചയാളും കുഴപ്പക്കാരനാണെന്നും ഇയാൾക്കൊപ്പം ആരൊക്കെ ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു. പോലീസിനെയും മന്ത്രി വിമർശിച്ചു. സർക്കാരിന് ചീത്തപ്പേരുണ്ടാക്കി ഒറ്റപ്പെടുത്താൻ പൊലീസിന്റെ പ്രവർത്തനം അവസരമുണ്ടാക്കിയെന്ന് എം.എം മണി പറഞ്ഞു.
Read Also; പീരുമേട് കസ്റ്റഡി മരണം; രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് എസ്പിയുടെ അറിവോടെ
മരണത്തിന് പിന്നിൽ പൊലീസ് മാത്രമല്ല ഉത്തരവാദികൾ. കോൺഗ്രസ് പ്രവർത്തകരും രാജ്കുമാറിനൊപ്പം തട്ടിപ്പ് നടത്തിയതിന് പിന്നിലുണ്ട്. ആരുടെ കാറിൽ നിന്നാണ് അയാളെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷിക്കേണ്ടതുണ്ട്. സർക്കാരിന്റെ കുഴപ്പമാണെന്ന് വരുത്തിത്തീർക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നും എം.എം മണി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here