Advertisement

തമിഴ്‌നാട്ടിൽ വൃദ്ധനെ നിർബന്ധിച്ച് നൃത്തം ചെയ്യിച്ചു, പൂണൂൽ അഴിച്ചുമാറ്റി ? [24 Fact Check]

June 29, 2019
2 minutes Read

ഒരു സംഘം ആളുകൾ ചേർന്ന് തമിഴ്‌നാട്ടിൽ വൃദ്ധനെ നിർബന്ധിച്ച് നൃത്തം ചെയ്യിച്ച് പൂണൂൽ അഴിച്ചുമാറ്റിക്കുന്നുവെന്ന തലക്കെട്ടോടെയുള്ള വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. ദൃശ്യങ്ങളിൽ ഉള്ളത് പോലെ തന്നെ വൃദ്ധൻ നൃത്തം ചെയ്യുന്നുണ്ട്, എന്നാൽ പൂണൂൽ അഴിക്കുന്നില്ല. മാത്രമല്ല ദൃശ്യത്തിനൊപ്പം നൽകിയിരിക്കുന്ന തലക്കെട്ട് തെറ്റാണ്.

പത്ത് സെക്കൻഡ് മാത്രമാണ് ദൃശ്യത്തിന്റെ ദൈർഘ്യം. 3000 ൽ അധികം റീട്വീറ്റുകളാണ് ട്വിറ്ററിലെ ഒരു അക്കൗണ്ടിൽ വ്യാജ തലക്കെട്ടോടെ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

വാസ്തവം എന്ത് ?

ഈ വീഡിയോ യഥാർത്ഥത്തിൽ ‘കറുപ്പർ കൂട്ടം’ എന്ന തമിഴ് യൂട്യൂബ് ചാനലിൽ വന്നിരിക്കുന്നതാണ്. പെരിയാർ ഇവി രാമസ്വാമിയുടെ ചിത്രം പതിച്ച പോസ്റ്ററും, കറുത്ത കൊടിയുമേന്തിയ ഒരു കൂട്ടത്തിന് മുന്നിൽ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന വൃദ്ധനെ യഥാർത്ഥ വീഡിയോയിൽ കാണാം. വീഡിയോ തുടങ്ങി 1.18 മിനിറ്റിൽ വൃദ്ധൻ പൂണൂൽ ശരിയാക്കുന്നതും കാണാം. തമിഴ്‌നാട്ടിലെ കാഞ്ചിപൂരത്ത് നടന്ന ഒരു പരിപാടിക്കിടെ നടന്ന ദൃശ്യങ്ങളാണ് ഇതെന്ന് പരിപാടി അധികൃതർ ദി ക്വിന്റിനോട് പറഞ്ഞു.

പലപ്പോഴും വിശ്വാസയോഗ്യമെന്ന് തോന്നുന്ന സോഴ്‌സിൽ നിന്നും ലഭിക്കുന്ന ഇത്തരം വാർത്തകൾക്ക് പിന്നിൽ എന്നാൽ എത്രമാത്രം സത്യമുണ്ടെന്ന് നാമെങ്ങനെ തിരിച്ചറിയും ? അതിനും വഴികളുണ്ട്. താഴെ കാണുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ വന്ന വാർത്ത വ്യാജമാണോ അല്ലെയോ എന്നറിയാം

1. തലക്കെട്ടുകൾ

തലക്കെട്ടുകൾ ശ്രദ്ധിക്കുക. പെട്ടെന്ന് ശ്രദ്ധയാകർഷിക്കുന്ന തലക്കെട്ടുകളോടെയുള്ള വാർത്തകൾ ചിലപ്പോൾ വ്യാജ വാർത്തയായിരിക്കാം. ചിലപ്പോൾ മാത്രം.

2. ലിങ്ക് ശ്രദ്ധിക്കുക

വരുന്ന വാർത്തയുടെ ലിങ്ക് ശ്രദ്ധിക്കുക. ശരിയായ വെബ്‌സൈറ്റുകളിൽ നിന്ന് അൽപ്പം മാത്രം വ്യത്യാസം വരുത്തി പേര് നൽകുന്ന നിരവധി വ്യാജ വെബ്‌സൈറ്റുകളുണ്ട്. ഉദാഹരണം ബിബിസി എന്ന പേരിന് പകരം ബിബിഎസ് എന്നോ മറ്റോ പേര് മാറ്റി വരുന്ന വെബ്‌സൈറ്റുകൾ സമാന ലോഗോയും കളർതീമും കൂടി ഉപയോഗിച്ചാൽ ജനങ്ങളെ വളരെ വേഗം തെറ്റിധരിപ്പിക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ യുആർഎലിലെ പേര് കൃത്യമായി നോക്കുക.

3. സോഴ്‌സ്

എവിടെ നിന്നാണ് വാർത്ത വന്നതെന്ന് നോക്കുക. കേട്ടറിവില്ലാത്ത വെബ്‌സൈറ്റോ ഏജൻസിയോ ആണെങ്കിൽ ‘ അബൗട്ട് അസ്’ എന്ന സെക്ഷൻ നോക്കി വെബ്‌സൈറ്റിനോ കുറിച്ച് അറിയാം.

4. ചിത്രങ്ങൾ

വാർത്തയോടൊപ്പം വരുന്ന ചിത്രങ്ങൾ ശ്രദ്ധിക്കുക. വ്യാജ വാർത്തകളാണെങ്കിൽ പലപ്പോഴും ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളാകും ഇതിനൊപ്പം ചേർത്തിട്ടുണ്ടാവുക. ചിത്രം സസൂക്ഷ്മം നിരീക്ഷിച്ചാൽ ഫോട്ടോഷോപ്പ് ചെയ്ത വ്യാജ ചിത്രമാണോ എന്ന് തിരിച്ചറിയാം.

5. വാർത്ത മറ്റ് മാധ്യമങ്ങളിൽ തിരയുക

ഇതേ വാർത്ത തന്നെ മറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് തിരയുക.

6. സർക്കാസമാണോ എന്ന് ശ്രദ്ധിക്കുക

പലപ്പോഴും പലരും ശരിയെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ സർക്കാസം കലർത്തിയാണ് എഴുതാറ്. വായിക്കുന്ന കാര്യം സീരിയസ് ടോണാണോ സർക്കാസമാണോ എന്ന് വിലയിരുത്താം.

വ്യാജവാർത്തകളെ എങ്ങനെ ചെറുക്കാം ? വ്യാജ വാർത്തകൾ സമൂഹത്തിലുണ്ടാക്കുന്ന മോശം മാറ്റങ്ങൾ, തുടങ്ങി വ്യാജന്മാരാൽ നിറഞ്ഞ ഈ ലോകത്തെ പിടിച്ചുലയ്ക്കുന്ന പൊള്ളത്തരങ്ങൾക്കെതിരെ ട്വന്റിഫോർ ഡോട്ട് കോം നടത്തുന്ന ഒരു പോരാട്ടം….സ്റ്റാൻഡ് അപ്പ് ഫോർ ദി ട്രൂത്ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top