അസ്വാരസ്യങ്ങള്‍ പരിഹരിച്ച് അമേരിക്കയും ചൈനയും തുര്‍ക്കിയും

കനത്ത വ്യാപാര തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗനുമായും ചര്‍ച്ച നടത്തി. ജി 20 ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച്ച. അസ്വാരസ്യങ്ങള്‍ പരിഹരിച്ച് നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ കൂടിക്കാഴ്ച്ച നേതാക്കള്‍ തീരുമാനിച്ചു.
പ്രതീക്ഷിച്ചതിലും മികച്ച ചര്‍ച്ചയായിരുന്നുവെന്നും ശരിയായ പാതയിലേക്ക് നമ്മള്‍ തിരിച്ചെത്തിയുമെന്നാണ് ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പ്രതികരിച്ചത്. ചൈനീസ് ഉല്‍പന്നത്തിന്മേല്‍ പുതിയ നികുതി ഏര്‍പ്പെടുത്തിലെന്ന് ട്രംപ് പറഞ്ഞതായി ചൈനീസ് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച് അമേരിക്കയുടെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. അമേരിക്ക – ചൈന വ്യാപാരയുദ്ധം കനത്തതോടെയാണ് ഇരു രാഷ്ട്രതലവന്മാരും 20 ഉച്ചക്കോടിയ്ക്കിടെ ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.
അമേരിക്കയുമായി ചര്‍ച്ചയക്ക് തയ്യാറാറായ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗനെയും ഡോണാള്‍ഡ് ട്രംപ് അഭിനന്ദിച്ചു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധം കൂടുതല്‍ ശക്തപ്പെടുത്തണമെന്ന് പറഞ്ഞ ട്രംപ് ആയുധമിടപാടുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നത്തിന് മറ്റൊരു തരത്തില്‍ പരിഹാരം കാണാമെന്നും നിര്‍ദേശിച്ചു. നിരവധി ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് വേദിയായ 14 ലാമത് ജി20 ഉച്ചക്കോടി ഇന്ന് അവസാനിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here